/sathyam/media/media_files/2025/04/17/fPORlOkgLpTE4WelHbhH.jpg)
തിരുവനന്തപുരം: കഴിഞ്ഞ 9 വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് യാതൊരു വിധ ആധികാരികതയും ഇല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിക്കുകയാണ്.
കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതായെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളില്‍ വലിയ പൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂര്‍ത്താണ് പിണറായി വിജയന്‍ കാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
2021ലെ സിപിഐഎമ്മിന്റെ പ്രകടനപത്രികയില്‍ പറയുന്നത് തന്നെ നാലര ലക്ഷത്തിലധികം അതിദാരിദ്ര്യര്‍ കേരളത്തില്‍ ഉണ്ട് എന്നാണ്. ഒരു മാസം മുന്‍പ് നിയമസഭയില്‍ മന്ത്രി പറഞ്ഞതും 6 ലക്ഷത്തോളം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്.
എന്നാല്‍ സര്‍ക്കാര്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us