New Update
/sathyam/media/media_files/2024/12/06/doWlnPQM7TBREZgbv4uZ.jpg)
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി രതീഷ് (41)ആണ് മരിച്ചത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Advertisment
2021ലാണ് ഭാര്യയുടെ സഹോദരിയെ ഇയാള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കവേയാണ് പുലര്‍ച്ചെ രതിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us