ചങ്ങനാശേരി മാര്‍ക്കറ്റിലെ മൂന്നു കടകളില്‍ നിന്നു റേഷനരി പിടിച്ച സംഭവം, ജില്ലാ സപ്ലൈ ഓഫിസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അവശ്യസാധന നിയമപ്രകാരം മൂന്നു പേര്‍ക്കെതിരെയും കേസ് എടുക്കാനാണു നീക്കം

കലക്ടറാണു തുടര്‍ നടപടി സ്വീകരിക്കുക. 40 ചാക്കുകളാണു മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അനേഷണ സംഘം കണ്ടെത്തിയത്. ചങ്ങനാശേരി കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് തിരിമറി നടന്നതെന്നു കണ്ടെത്തിയതായും അന്വേഷണം സംഘം പറയുന്നു.

New Update
RATION

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ചങ്ങനാശേരി മാര്‍ക്കറ്റിലെ മൂന്നു കടകളില്‍ നിന്നു സൗജന്യ റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കി. റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment

റേഷനരിയിലെ ഫോര്‍ട്ടിഫൈഡ് അരിയുടെ സാന്നിധ്യം പിടിച്ചെടുത്ത തീറ്റയില്‍ നിന്നും കണ്ടെത്തി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫിസര്‍ കലക്ടര്‍ക്ക് കൈമാറി. അവശ്യസാധന നിയമപ്രകാരം മൂന്ന് പേര്‍ ക്കെതിരെയും കേസ് എടുക്കാനാണ് നീക്കം.


കലക്ടറാണു തുടര്‍ നടപടി സ്വീകരിക്കുക. 40 ചാക്കുകളാണു മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അനേഷണ സംഘം കണ്ടെത്തിയത്. ചങ്ങനാശേരി കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് തിരിമറി നടന്നതെന്നു കണ്ടെത്തിയതായും അന്വേഷണം സംഘം പറയുന്നു. സൗത്ത് സോണ്‍ ഡപ്യൂട്ടി സി.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരശോധന.

കഴിഞ്ഞ ദിവസം ചങ്ങനാശേരി മാര്‍ക്കറ്റിലുള്ള 3 പേരെയാണ് തിരിമറി നടത്തിയതിനു സൗത്ത് സോണ്‍ ഡപ്യൂട്ടി റേഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നു റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വില്‍ക്കുന്നവരാണിതെന്ന് സ്‌ക്വാഡ് പറയുന്നു.


റെയ്ഡുകളില്‍ നിന്നു രക്ഷപ്പെടാന്‍ കുത്തരിയോടൊപ്പം, ചാക്കരിയും പച്ചരിയും തീറ്റയില്‍ ചേര്‍ത്താണ് തിരിമറി സംഘം ചാക്കില്‍ കെട്ടി വച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ ഫോര്‍ട്ടിഫൈഡ് അരിയുടെ സാന്നിധ്യം ഉറപ്പിച്ചു.


റേഷന്‍ കടകളില്‍ നിന്നു ലഭിക്കുന്ന അരിയില്‍ 100 കിലോയ്ക്ക് ഒരു കിലോ എന്ന നിലയിലാണ് ഫോര്‍ട്ടിഫൈഡ് അരി ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഫലം അന്വേഷണ സംഘത്തിനു പ്രധാന തെളിവാണ്.

Advertisment