/sathyam/media/media_files/2026/01/30/rep-2026-01-30-20-20-36.jpg)
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി കേരളം അവതരിപ്പിച്ച ടാബ്ലോയ്ക്ക് സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ശ്രേണിയിൽ ( ജഡ്ജസ് ചോയ്സ്) ലഭിച്ച ട്രോഫി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേതിൽ നിന്നും കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് , ടാബ്ലോ നോഡൽ ഓഫീസർ രതീഷ് ജോൺ, കൾച്ചറൽ പ്രോഗ്രം ടീം ലീഡർ ആഷ വീനുമണി, ഡിസൈനർ റോയ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാഷ്ട്രീയ രംഗശാല ക്യാംപിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര പ്രതിരോധ സഹമന്ത്രി ട്രോഫികൾ വിതരണം ചെയ്തത്.
നീണ്ട 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിന്റ ഭാഗമായി അവതരിപ്പിച്ച നിശ്ചലദൃശ്യം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയത്. 2013 ലായിരുന്നു മുമ്പ് മെഡൽ നേട്ടം കൈവരിച്ചത്.
സംസ്ഥാന - കേന്ദ്ര ഭരണപ്രദേശങ്ങളുടടെ പതിനേഴ് ടാബ്ലോകളും വിവിധ മന്ത്രാലയങ്ങളുടെ പതിമൂന്ന് ടാബ്ലോകളും ഉൾപ്പെടെ മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ നിശ്ചല ദൃശ്യം
തെരഞ്ഞെടുക്കപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2026/01/30/rep2-2026-01-30-20-22-07.jpg)
മറ്റു സംസ്ഥാനങ്ങൾ സാംസ്കാരിക പെരുമയിൽ തീം കേന്ദ്രികരിച്ചപ്പോൾ കേരളം ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം കൈവരിക്കുന്ന വികസന നേട്ടങ്ങളായ വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടം കൈവരിച്ചതിൻ്റെ പ്രതികമായി ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസുവിനെയുമാണ് അവതരിപ്പിച്ചത്.
മൗലികമായ ആശയവും നൂതനമായ ഡിസൈനിംഗും സാംസ്കാരിക പാരമ്പര്യവും കേരളത്തിൻ്റെ തനത് സുഗന്ധവ്യഞ്ജനങ്ങളും കൃത്യമായി സന്നിവേശിപ്പിച്ചതാണ് കേരളത്തിൻ്റെ ടാബ്ലോ ജഡ്ജസ് ചോയിസിൽ മൂന്നാം സ്ഥാനത്തിന് അർഹമാക്കിയത് .
സമൂഹത്തിൻ്റെ വിവിധ മേഖലയിൽ നിന്നുള്ള മനുഷ്യരുടെ പ്രതികമായി പതിനാറോളം കലാകാരൻമാരും ടാബ്ലോയുടെ ഭാഗമായി.
നാടോടി നൃത്തവും വഞ്ചിപ്പാട്ടിൻ്റെ ഈണവും കാവ്യാത്മകമായ വരികളും കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ സമ്പന്നത വിളിച്ചോതി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവ്വഹണവും നിർവഹിച്ചത്.
നോഡല്‍ ഓഫീസറായ ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോണിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ നിർമ്മാണ പ്രവർത്തികൾ രാഷ്ട്രീയ രംഗശാല ക്യാമ്പിൽ നടത്തിയത്. അഡീഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി.പി. പ്രമോദ് കുമാർ, കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ എ. അരുൺകുമാർ എന്നിവർ മേൽനോട്ടം വഹിച്ചു.
കേരള ടാബ്ലോയുടെ ഡിസൈനിംഗും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത് ജെ.എസ് ചൗഹാന്‍ ആൻഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫാണ്.
ടാബ്ലോയുടെ സംഗീതസംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി. ആർ . ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. സന്തോഷാണ് ഗാനരചയിതാവ്. ഗായകന്‍ കെ.എ.സുനില്‍. ടാബ്ലോയുടെ കലാകാരുടെ നൃത്തസംയോജനം നടത്തിയത് ജയപ്രഭ മേനോന്‍ ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us