ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ വൻ പ്രതിഷേധം:വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കാൻ കോൺ​ഗ്രസ്

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു.

New Update
congress

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 

Advertisment

മണ്ഡല മകരവിളക്കിന് നടതുറക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. 

ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

sunny joseph

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു. 

തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമാന്തരമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ദുരുദ്ദേശമാണ്.

എസ്‌ഐആറുമായി നിസഹകരണം ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

Advertisment