New Update
/sathyam/media/media_files/he9UyiqDYp2svncRB6rl.jpg)
കോട്ടയം: ശബരിമല തീര്‍ഥാടന കാലത്ത് ഇക്കുറി 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
Advertisment
തീര്‍ഥാടകര്‍ക്കായി റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇത്തവണ സ്‌പെഷല്‍ ട്രെയിനുകള്‍ കോട്ടയം വഴിയും പുനലൂര്‍ വഴിയും ഉണ്ടാകുമെന്ന് എംപി അറിയിച്ചു.
/filters:format(webp)/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
ട്രെയിനുകള്‍ പ്രധാനമായും ചെന്നൈ, ബംഗളൂരു, മംഗലൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us