/sathyam/media/media_files/2025/02/04/j2wC570L640nS65Pz6pl.jpg)
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കൊലപാതകം ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിനു പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചെന്താമരക്കെതിരെ തെളിഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/03/03/XBIi4AtjsoMf6XqqZq9T.jpg)
കേസിൽ ഒക്ടോബർ 16-ന് ശിക്ഷാവിധി പ്രഖ്യാപിക്കും. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ‘ഒന്നുമില്ല’ എന്നായിരുന്നു ചെന്താമരയുടെ മറുപടി.
യാതൊരു ഭാവഭേദവുമില്ലാതെ, കൂസലില്ലാതെയാണ് ഇയാൾ കോടതി വിധി കേട്ടുനിന്നത്. കോടതിയിൽ എത്തിച്ചപ്പോഴും വിധിക്ക് ശേഷം പുറത്തിറക്കിയപ്പോഴും ചെന്താമര പ്രതികരിക്കാൻ തയ്യാറായില്ല.
സജിത കൊലക്കേസിലെ വിധി കേൾക്കാൻ മക്കളായ അതുല്യയും അഖിലയും കോടതിയിൽ എത്തിയിരുന്നു.
രാവിലെ 10.45-ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിൽ എത്തിച്ചു. പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും അതിനാൽ പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് അതുല്യയും അഖിലയും നേരത്തെ പ്രതികരിച്ചത്.
ഈ കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു.
ഈ സംഭവത്തിനു പിന്നാലെയാണ്, ആറു വർഷങ്ങൾക്കുശേഷം സജിത കൊലക്കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us