New Update
/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
കൊല്ലം: കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു. പ്രതിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പുത്തൂര്‍ വല്ലഭന്‍കരയിലാണ് സംഭവം. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവും കാമുകനായ ലാലുമോനുമാണ് മരിച്ചത്.
Advertisment
വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചാണ് അരുംകൊലയും ആത്മഹത്യയും നടന്നത്. ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. പിന്നാലെ ലാലു വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു.
ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര വാര്‍ന്ന് ഒലിച്ചുകിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us