കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം : മന്ത്രി വി ശിവൻകുട്ടി

ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും

New Update
v sivankutty minister

തിരുവനന്തപുരം: കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.

Advertisment

നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി.

v sivankutty -2

ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും.

എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Advertisment