‘യൂണിയൻ കലോത്സവം നടത്താൻ അനുവാദം നൽകിയില്ല’; കേരള സർവകലാശാലയിൽ വൈസ് ചാൻസിലറുടെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ

New Update
sfi

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ. യൂണിയൻ കലോത്സവം നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം. 

Advertisment

കായിക പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.

ഇതിന് മുൻപും വിദ്യർത്ഥി വിരുദ്ധ നിലപാടുകൾ വൈസ് ചാൻസിലറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ എസ് എഫ് ഐ ഇടപെട്ടിട്ടുമുണ്ട്.

Advertisment