ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. പ്രഖ്യാപിച്ചതു ചെന്നൈയില്‍ നിന്നുള്ള നാലു പ്രത്യേക ട്രെയിനുകളള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കും

New Update
OIP (1)

കോട്ടയം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു  ചെന്നൈയില്‍ നിന്നുള്ള നാലു  സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു ദക്ഷിണ റെയില്‍വേ. നിലവില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളില്‍ റിസര്‍വേഷനും റെയില്‍വേ ആരംഭിച്ചു.

Advertisment

ട്രെയിന്‍ നമ്പര്‍ 06111/06112 ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലം വരെ സര്‍വീസ് നടത്തും. ആകെ പത്ത് സര്‍വീസുകളാണ് ഈ ട്രെയിനിനു ക്രമീകരിച്ചിരിക്കുന്നത്. 14-ന് രാത്രി 11.55ന് എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകിട്ട് നാലരയ്ക്ക് കൊല്ലത്ത് എത്തിചേരും.

Untitled

15-ന് വൈകിട്ട് 7.35-ന് കൊല്ലത്ത് നിന്ന് തിരികെ യാത്ര ആരംഭിക്കും. ജനുവരി 16-വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ട്.

ട്രെയിന്‍ നമ്പര്‍ 06113/06114 ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊല്ലം വരെയാണ് സര്‍വീസ് നടത്തുന്നത്. ഞായറാഴ്ചകളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര തിങ്കളാഴ്ചയാണ്. ഞായറാഴ്ച രാത്രി 11.50-ന് യാത്ര പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് 4.30-യ്ക്ക് കൊല്ലത്ത് എത്തിചേരും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. 17 മുതല്‍ തുടങ്ങുന്ന സര്‍വീസ് ജനുവരി 19 വരെയുണ്ടാകും.

train23


ട്രെയിന്‍ നമ്പര്‍ 06119/06220 ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊല്ലം വരെയാണ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ചകളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വ്യാഴാഴ്ചയാണ്. വൈകിട്ട് 3.10-ന് ചെന്നൈയില്‍ നിന്നു യാത്ര പുറപ്പെടും.

വ്യാഴാഴ്ച രാവിലെ 6.40-ന് കൊല്ലത്ത് എത്തിചേരും. മടക്കയാത്ര കൊല്ലത്ത് നിന്ന് രാവിലെ 10.40-ന് തുടങ്ങും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.  19 മുതല്‍ തുടങ്ങുന്ന സര്‍വീസ് ജനുവരി 21 വരെയുണ്ടാകും.

sabarimala

ട്രെയിന്‍ നമ്പര്‍ 06127/06128 ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊല്ലം വരെയാണ് സര്‍വീസ് നടത്തുന്നത്. വ്യാഴാഴ്ചകളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വെള്ളിയാഴ്ചയാണ്. ചെന്നൈയില്‍നിന്ന് രാത്രി11.50-ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് 4.30യോടെ കൊല്ലത്ത് എത്തിചേരും. അതേദിവസം വൈകിട്ട് 6.30-നാണ് ചെന്നൈയിലേക്കുള്ള യാത്ര.

പത്ത് സര്‍വ്വീസുകളുള്ള ട്രെയിന്‍ സര്‍വസ്  20-ന് ആരംഭിച്ച് ജനുവരി 22ന് അവസാനിക്കും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. നവംബര്‍ 19 മുതല്‍ തുടങ്ങുന്ന സര്‍വീസ് ജനുവരി 21 വരെയുണ്ടാകും.
വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിക്കും. ശബരിമല തീര്‍ഥാടന കാലത്ത് ഇക്കുറി 415 സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ട്രെയിനുകള്‍ പ്രധാനമായും ചെന്നൈ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ് , നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.

Advertisment