മൈനാഗപ്പള്ളി വാഹനാപകടം; ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കി

കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്നാണ് റിപ്പോര്‍ട്ട്

New Update
carr Untitledkar

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് റോഡില്‍ വീണ യുവതികള്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയിറക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കി. 

Advertisment

കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. ശ്രീക്കുട്ടി കേസില്‍ അകപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 

പ്രതിയായ അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

Advertisment