അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല; കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടില്ല: തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു, അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്ന് ശ്രീക്കുട്ടി

നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.   

New Update
sreekutty Untitledbngl

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊല്ലപ്പെടുത്തിയ കേസില്‍ അജ്മലിനെതിരെ മൊഴി നല്‍കി ഡോ. ശ്രീക്കുട്ടി. അജ്മല്‍ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടി മൊഴി നല്‍കി. 

Advertisment

കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാര്‍ സ്‌കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു. 

അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.   

Advertisment