തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷണർ വിലയിരുത്തി

ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുവെന്നും ചട്ടലംഘനങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

New Update
election

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വിലയിരുത്തി. 

Advertisment

ഇന്ന് (നവംബർ 29) പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേർത്ത ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജനറൽ ഒബ്‌സർവർമാർ, ചെലവ്‌ നിരീക്ഷകർ എന്നിവരുടെ ഓൺലൈൻ യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്.

തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണം, ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളുടെ വിതരണവും കാൻഡിഡേറ്റ്‌ സെറ്റിംഗും, സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ പ്രവർത്തനങ്ങൾ, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാനപാലനം, പ്രശ്‌നബാധിത ബൂത്തുകളിലെ മുൻകരുതലുകൾ, ഹരിതചട്ടപാലനം, സ്ഥാനാർത്ഥികളുടെ ചെലവ്‌ നിരീക്ഷണം തുടങ്ങിയവ സംബന്ധിച്ച പുരോഗതി വിലയിരുത്തി.

ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുവെന്നും ചട്ടലംഘനങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

പ്രചാരണപ്രവർത്തനങ്ങളിൽ ഹരിതചട്ടപാലനവും മാതൃകാപെരുമാറ്റചട്ടവും ഉറപ്പാക്കണമെന്നും ചെലവ്‌ നിരീക്ഷണം കർശനമാക്കണമെന്നും കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ നിർദ്ദേശിച്ചു.

Advertisment