രാഹുൽ ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് എം.വി ഗോവിന്ദൻ കാണിച്ചുതരട്ടെ, പിടിക്കാന്‍ ഞങ്ങളും സഹകരിക്കാമെന്ന് സണ്ണി ജോസഫ്

New Update
ADV. SUNNY JOSEPH

കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ കാണിച്ചു തരട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

Advertisment

എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്‍റെ രാജി ആവശ്യപ്പെടില്ല. അത്തരം കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്‍റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment