/sathyam/media/media_files/1GlWqoa3t6QbbPf17os1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്.
പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി ഉയരും. നിലവിലെ സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 ആയിരുന്നു. ഇന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് വിന്റര്‍ ഷ്യെഡ്യൂള്‍.
നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടന്‍ പുതിയ സര്‍വീസുകള്‍ തുടങ്ങും. കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടും.
വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലെ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിക്കും.
രാജ്യാന്തര സര്‍വീസുകള്‍ 300 പ്രതിവാര എടിഎമ്മുകളില്‍ നിന്ന് 326 ആയി കൂടും. 9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുക. ആഭ്യന്തര സര്‍വീസുകള്‍ 300 ഇല്‍ നിന്ന് 406 ആയി ഉയരും. 35 ശതമാനമാണ് വര്‍ധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us