പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും. സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക ബേബി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കും

സിപിഐ പിഎം ശ്രീയിൽ സിപിഎം നിലപാടിന് വഴങ്ങുന്നുവെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു. 

New Update
CPM

തിരുവനന്തപുരം: പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം. 

Advertisment

പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി യോഗത്തിൽ പങ്കെടുക്കും. സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക ബേബി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കും.


സിപിഐ പിഎം ശ്രീയിൽ സിപിഎം നിലപാടിന് വഴങ്ങുന്നുവെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു. 


നാളെ നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സിപിഐയുടെ ആശങ്ക പരിഹരിക്കാനുള്ള തീരുമാനങ്ങളുണ്ടാവും എന്നാണ് വിവരം.

പിഎം ശ്രീയിൽ ഒപ്പുവെച്ചതിനെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം എം.എൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ടിരുന്നു. 


എന്നാൽ ഇതിൽ സിപിഐ അയഞ്ഞിട്ടില്ല. മുന്നണിയിൽ ചർച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീയിൽ ഒപ്പുവെച്ചത് വഞ്ചനയാണെന്ന നിലപാടിലാണ് സിപിഐ. 


ഇത് ചർച്ച ചെയ്യാനാണ് വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ തന്നെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചത്.

Advertisment