തിരുവനന്തപുരം നഗരസഭ പിടിച്ചാൽ കേരളം പിടിച്ചു. മുൻ മന്ത്രി വിഎസ് ശിവകുമാറിനെയും എംഎൽഎ ആയിരുന്ന ശബരീനാഥിനെയും കളത്തിൽ ഇറക്കാൻ കോൺഗ്രസ്. ലക്ഷ്യം ഏതു വിധേനയും ഭരണം പിടിക്കുക. 100 അംഗ നഗരസഭയിൽ നിലവിൽ കോൺഗ്രസിന് എട്ടും യു.ഡി.എഫിന് പത്തും അംഗങ്ങൾ. ഒറ്റ അക്കത്തിൽ നിന്ന് ഭരണത്തിലേറാൻ മാന്ത്രിക നീക്കങ്ങളുമായി കോൺഗ്രസ്. കേരളം കാത്തിരിക്കുന്നത് അതിശക്തമായ ത്രികോണ പോരാട്ടം

മുൻനിര നേതാക്കളെ ഇറക്കി ഭരണം തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

New Update
images (1280 x 960 px)(492)

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ പിടിച്ചാൽ കേരളം പിടിച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിശ്വാസം.

Advertisment

അത്രയേറെ പ്രധാനം ആണ് തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. എൽ. ഡി.എഫും യൂ.ഡി.എഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന അതിശക്തമായ പോരാട്ടം ആണ് ഇവിടെ.

നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ നിയമസഭയിൽ നേമത്ത് നിന്ന് മത്സരിക്കും എന്നാണ് അറിയുന്നത്.


കോർപ്പറേഷൻ പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തുണ്ട്. മുൻ എംഎൽഎമാരായ കെ.എസ്. ശബരീനാഥൻ, വി.എസ്.ശിവകുമാ‍ർ തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. ശബരിയെ കവടിയാ‍ർ വാ‌ർഡിൽ സ്ഥാനാർഥിയാക്കിയേക്കും. 


ശിവകുമാർ പാൽകുളങ്ങരയിൽ മത്സരിച്ചേക്കും. ശിവകുമാർ മുൻ ആരോഗ്യ മന്ത്രി കൂടിയാണ്. മുൻ സ്പീക്കർ ജി കാർത്തികേയൻ്റെ മകനാണ് ശബരി.

മുൻനിര നേതാക്കളെ ഇറക്കി ഭരണം തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ മത്സരിക്കാൻ ശിവകുമാർ ഒരുങ്ങിയിരുന്നു. ഇത് പൊട്ടിത്തെറി ഉണ്ടാക്കുമോ എന്നാണ് കോൺഗ്രസ്സ് ഭയക്കുന്നത്. 

100 അംഗ നഗരസഭയിൽ നിലവിലെ ഒറ്റക്ക സംഖ്യയിൽ നിന്ന് ഭരണത്തിലേറുക എന്ന മാന്ത്രിക സംഖ്യയിലേക്കെത്താനുള്ള മുന്നൊരുക്കങ്ങൾക്കാണ് പാർട്ടി തയ്യാറെടുക്കുന്നത്.


നിലവിൽ കോൺഗ്രസിന് എട്ടും യു.ഡി.എഫിന് പത്തും അംഗങ്ങളാണുള്ളത്.കോൺഗ്രസിന്റെ ജനകീയ മുഖമുള്ള മുതിർന്ന നേതാക്കളോട് മത്സരരംഗത്തിറങ്ങാനും നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാനും സംഘടന തലത്തിൽ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 


2026 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ പരിധിയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും എൽ.ഡി.എഫിൽ നിന്നു തിരിച്ച് പിടിക്കണമെങ്കിൽ,തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചേ മതിയാകൂ എന്നത് കൂടി കണക്കിലെടുത്താണിത്.

നഗരസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കെ.പി.സി.സി ചുമതലയേൽപ്പിച്ച പി.സി വിഷ്ണുനാഥ് എം.എൽ.എയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

യുവജനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനാണ് തീരുമാനം.ഇതോടൊപ്പം മഹിളാ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ,കെ.എസ്.യു മുൻനിര നേതാക്കളെ മത്സരിപ്പിക്കാനും നീക്കമുണ്ട്.
നേമം, വട്ടിയൂർകാവ്, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിൽ പാർട്ടിയുടെ 

ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ ഭൂരിഭാഗവും നിർജീവമാണെന്നും അത് സജീവമാക്കണമെന്നുള്ള നിർദ്ദേശവും പാർട്ടി നൽകിയിട്ടുണ്ട്.


ദുർബ്ബലമായ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പൂർണമായും നീക്കം ചെയ്ത് അടിയന്തിരമായി ഇവിടങ്ങളിൽ പുനസംഘടന നടത്തണമെന്നും നിർദ്ദേശമുണ്ട്. 


പ്രദേശങ്ങളിൽ നേതാക്കൾ തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും തീർക്കണം.

മുൻ എം.എൽ.എമാർ നഗരസഭ തലത്തിൽ മത്സരിക്കണമെന്ന് നിർദ്ദേശം വന്നിരുന്നുവെങ്കിലും അവർക്ക് താത്പര്യമില്ലായെന്ന് അറിയിച്ചതോടെ അത് ചർച്ചായില്ല.

മുതിർന്ന നേതാക്കളായ ജി.വി ഹരിയോട് കാലടി വാർഡിൽ മത്സരിക്കാനാണ് പാർട്ടി നിർദേശം.യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സ് നുസൂറിനെ കോവളം കേന്ദ്രീകരിച്ച് മത്സരിപ്പിക്കും.


യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനോട് നേമം, പൊന്നുമംഗലം, കാരയ്ക്കാമണ്ഡപം വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനണ് നിർദേശം.


2010ലെ കോർപ്പറേഷൻ തിഞ്ഞെടുപ്പ് വരെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് മുഖ്യ പ്രതിപക്ഷമായിരുന്നെങ്കിലും 2015 മുതൽ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷമാക്കി.

2010ൽ യുഡിഎഫിന് 40 സീറ്റുമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു. അന്ന് ബി.ജെ.പിയ്ക്ക് അഞ്ച് കൗൺസിലർമാരെ മാത്രമാണ് വിജയിപ്പിക്കാനായത്.

എന്നാൽ 2015ൽ ബിജെപി മുഖ്യ പ്രതിപക്ഷമായി. പരമ്പരാഗത യു.ഡി.എഫ് മേഖലകൾ എൽ.ഡി.എഫും ബി.ജെ.പിയും പിടിച്ചെടുത്തതോടെ പത്തിലൊന്നായി യു.ഡി.എഫ് ഒതുങ്ങി

Advertisment