/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു ആണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് സിപിഎം സ്ഥാനാർഥിയെ തോൽപ്പിച്ചായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ബാബു കോൺഗ്രസിന് വേണ്ടി വാർഡ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഷാൾ അണിയിച്ചാണ് ബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങളോടൊപ്പം വളർന്നു നിൽക്കാനുള്ള പ്രാപ്തിയിലേക്ക് രാജ്യത്തെ എത്തിച്ച ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാനുള്ള താൽപര്യമാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് ബാബു പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയിൽ തന്റെ മനസ്സിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ടെന്നും ബാബു പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us