സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുന്നു. സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലും സുരേഷ്​ഗോപിക്ക് അറിയില്ല. 

New Update
v sivankutty images(118)

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. 

Advertisment

സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ല. രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. 

അദ്ദേഹത്തിന് മാന്യത ഉണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഇത്തരത്തിലുള്ള വാക്കുകൾ ഉപയോ​ഗിക്കുന്നതിലൂടെ സുരേഷ്​ഗോപി സ്വയം നാണം കെടുകയാണ് ചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലും സുരേഷ്​ഗോപിക്ക് അറിയില്ല. 

ആരെയും പുച്ഛത്തോട് കൂടി മാത്രമേ അദ്ദേഹം കാണുകയുള്ളൂ. മറുപടികൾ പറയുമ്പോൾ കുറച്ചുകൂടി മാന്യമായി പറയണം. 

നേമം മണ്ഡലത്തെപറ്റി സുരേഷ് ഗോപിയും ബിജെപിയും മനപ്പായസം ഉണ്ണുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവച്ച് മറ്റാർക്കെങ്കിലും കൊടുക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

Advertisment