തദ്ദേശപ്പോരിൽ കലാശക്കൊട്ട്. ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്. റോഡ് ഷോകളുമായി മുന്നണികള്‍

അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്

New Update
image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപനത്തിലേക്ക്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് സമാപനമാകുന്നത്. 

Advertisment

കലാശക്കൊട്ടോടെ വൈകിട്ട് ആറിന് പരസ്യപ്രചാരണം സമാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. 

അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമാണ്. 

ഏഴു ജില്ലകളിൽ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.

രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇപ്പോള്‍ നടക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ്‌ ഇന്ന് വൈകിട്ട്‌ ആറിന്‌ അവസാനിക്കുക.

Advertisment