/sathyam/media/media_files/2025/11/08/r-sreelekha-2025-11-08-21-21-50.png)
തിരുവനന്തപുരം : പോളിങ് നടക്കുന്നതിനിടെ നിയമവിരുദ്ധമായി വ്യാജ പ്രീ പോൾ ഫലം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ.
ഫേസ്ബുക്കിൽ വ്യാജ പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചതിന് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സൈബർ സെല്ലിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ ഷാജഹാൻ പറഞ്ഞു.
പ്രീ പോൾ ഫലം ഷെയർ ചെയ്തെങ്കിലും എസ്ഇസി നിർദ്ദേശങ്ങളെ തുടർന്ന് പിന്നീട് നീക്കം ചെയ്തതായി കമീഷൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി തീരുമാനിക്കുമെന്നും കമീഷണൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാർഥിയും മുൻ പൊലീസ് മേധാവിയുമായ ശ്രീലേഖ വ്യാദ പ്രീ പോൾ ഫലം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് വെട്ടിലായത്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന വ്യാജ പ്രീപോൾ സർവേ ഫലമാണ് ശ്രീലേഖ പങ്കുവച്ചത്.
ചട്ടലംഘനം സംബന്ധിച്ച് പരാതി ഉയർന്നതോടെ ഫേസ്ബുക്കിലെ 'സർവേഫലം' ശ്രീലേഖ പിൻവലിച്ചു. റിട്ടയർഡ് ആയിട്ടും സ്ഥാനാർഥി പോസ്റ്ററിൽ ഐപിഎസ് എന്ന് ചേർത്തതിനും ശ്രീലേഖ വെട്ടിലായിരുന്നു.
തുടർന്ന് പോസ്റ്ററുകളിൽ മാർക്കർ ഉപയോഗിച്ച് റിട്ടയർഡ് എന്ന് എഴുതിച്ചേർത്തു. തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us