തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. ചികിത്സ രേഖകളുമായി നാളെ ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം

നാളെ രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു.

New Update
District Hospital Nedumangad

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. 

Advertisment

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ചികിത്സ രേഖകളുമായി നാളെ ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം അറിയിച്ചു. 


നാളെ രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു.


പൂർണ ഗർഭിണിയായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമ 2025 ജൂൺ 18നാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ അഡ്മിറ്റായത്. 19ന് പ്രസവം നടന്നു. 

പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടർന്ന് മലമൂത്ര വിസർജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്‌നയുടെ പരാതി.

Advertisment