പ്രിയ സുഹൃത്തിന്റെ വിയോഗം അവിശ്വസനീയം, വേദനാജനകം; സി.ജെ റോയ്‌യുടെ മരണത്തിൽ മോഹൻലാൽ

തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്‌യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

New Update
1001628496

തിരുവനന്തപുരം: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്‌യുടെ മരണത്തിൽ വേദന പങ്കുവച്ചും അനുശോചിച്ചും നടൻ മോഹൻലാൽ.

Advertisment

 തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്‌യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം.

അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. റോയ് എന്നും സ്നേഹത്തോടും ഊഷ്മളതയോടെയും ഓർമിക്കപ്പെടും'- മോഹൻലാൽ അനുശോചിച്ചു

Advertisment