'ചർച്ചകൾക്ക് ചൂടേറുന്നു, ചൂടാറാതെ സീറ്റ് വിഭജനം'. കേരളകോൺഗ്രസ് ഉന്നതാധികാര സമിതി യോഗം പുരോഗമിക്കുന്നു. മണ്ഡലങ്ങളിൽ വിട്ടു കൊടുക്കുന്നതും വെച്ചുമാറുന്നതും സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ. ഏറ്റുമാനൂരും കുട്ടനാടും വിട്ട് നൽകിയേക്കും പകരം കോട്ടയം ജില്ലയിൽ ഒരു സീറ്റ് അധികം നൽകണമെന്ന ആവശ്യമുയരുമെന്ന് സൂചന

കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ്ജിന് സീറ്റ് നൽകിയപ്പോൾ പാർട്ടിയുടെ രണ്ട് നിയമസഭാ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന ധാരണ ഉണ്ടായിരുന്നുവെന്നും വാർത്തകൾ പരക്കുന്നണ്ട്.

New Update
1001628963

തിരുവനന്തപുരം : കോൺ്രഗസുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷം ഇന്ന് കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിൽ നടക്കുന്നത് ചൂടേറിയ ചർച്ചകളെന്ന് സൂചന.

Advertisment

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഒന്ന് പോലും വിട്ട് നൽകാൻ തയ്യാറല്ലെന്ന കടും പിടുത്തത്തിലാണ് ജോസഫ് ഗ്രൂപ്പുള്ളത്.

എന്നാൽ ജോസഫിന് വിജയസാധ്യതയില്ലാത്ത സീറ്റുകൾ കോൺഗ്രസിന് നൽകണമെന്ന ആവശ്യമാണ് പാർട്ടി നേതൃതവം മുന്നോട്ട് വെച്ചത്.

നിലവിൽ ജോസഫ് ഗ്രൂപ്പിന് ശക്തരായ സ്ഥാനാർത്ഥികളില്ലാത്ത കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകൾ കോൺ്രഗസിന് നൽകണമെന്ന ആവശ്യമായിരുന്നു ചർച്ചയിൽ നേതാക്കൾ ഉയർത്തിയത്. 

ഇതിന് പുറമേ തിരുവല്ല, ചങ്ങനാശേരി സീറ്റുകളിൽ വെച്ചുമാറ്റവും ആലോചിക്കുന്നുണ്ട്.

 നിലവിൽ കേരളകോൺഗ്രസ് നേതൃത്വം ചില കാര്യങ്ങൾക്ക് തയ്യാറാണെങ്കിലും മുന്നണി മര്യാദ വിട്ട് കാര്യങ്ങൾ ചെയ്യാനാവില്ലെന്നാണ് അവർ ഉയർത്തുന്ന വാദം.

 കേരളകോൺഗ്രസിന്റെ സീറ്റുകൾ കോൺഗ്രസ് എടുക്കുകയാണെങ്കിൽ പകരം സീറ്റുകൾ തങ്ങൾക്ക് നൽകണമെന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്.

പാർട്ടി ഉന്നതാധികാര സമിതിയിലും ഈ വാദം ശക്തമായി ഉയർന്നേക്കും. കഴിഞ്ഞ തവണ ശക്തരല്ലാത്ത സ്ഥാനാർത്ഥികൾ മത്സരിച്ചത് കൊണ്ട് തന്നെ മിക്ക സീറ്റുകളും പാർട്ടി പരാജയപ്പെട്ടിരുന്നു.

 മോൻസ് ജോസഫ്, പി.ജെ ജോസഫ് എന്നിവർക്ക് മാത്രമാണ് ജയിച്ചു കയറാനായത്.

ഇത്തവണ നിർണ്ണായക തിരഞ്ഞെടുപ്പാണെന്നും അധികാരം തിരിച്ചു പിടിക്കുന്നതിൽ ജയത്തിൽ കുറഞ്ഞ് ഒരു കാര്യവുമില്ലെന്നുമാണ് കോൺരഗസ് ഭാഷ്യം.

അതുകൊണ്ട് തന്നെ ചർച്ചകൾ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ തീർക്കണമെന്നാണ് കോൺഗ്രസിന്റെ ഇംഗിതം.

കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ്ജിന് സീറ്റ് നൽകിയപ്പോൾ പാർട്ടിയുടെ രണ്ട് നിയമസഭാ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന ധാരണ ഉണ്ടായിരുന്നുവെന്നും വാർത്തകൾ പരക്കുന്നണ്ട്.

ഇതു സംബന്ധിച്ച് കരാർ നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെയുണ്ടെങ്കിൽ ഇത്തവണ കേരളകോൺരഗസിന് എട്ടു സീറ്റുകളിൽ ഒതുങ്ങേണ്ടി വരും.

കോട്ടയം ജില്ലയിലെ ഒരു സീറ്റ് കൂടി കോൺഗ്രസ് വിട്ട് നൽകിയാൽ പാർട്ടി ഒമ്പത് സീറ്റുകളിലാവും മത്സരിക്കുക

Advertisment