/sathyam/media/media_files/2026/01/31/rini-whats-app-2026-01-31-19-37-03.png)
തിരുവനന്തപുരം: റിനി ആൻ ജോർജിനെതിരെ ആരോപണവുമായി ഫെന്നി നൈനാൻ. കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ പറഞ്ഞതിനെതിരെ തെളിവ് നിരത്തിയാണ് ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും , ഫോണിലൂടെയോ , സമൂഹമധ്യങ്ങളിലൂടെയോ അവർ ബന്ധപ്പെട്ടിട്ടില്ല എന്ന്.
എന്നാൽ റിനി ആൻ ജോർജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി "call me tomorrow" എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിൻ്റെ സ്ക്രീൻഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിൻ്റെ തെളിവ് ഇതിനോടൊപ്പം ചേർക്കുന്നു.
ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത് ?
എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാൻ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളിൽ വിശ്വാസമുള്ള ഞാൻ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം.- ഫെനി നൈനാൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us