/sathyam/media/media_files/2026/01/31/v-d-satheesan-2026-01-31-23-06-00.png)
തിരുവനന്തപുരം : സ്പ്രിങ്കളര്‍ കേസ് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണ്. നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് അതിലെ കുഴപ്പങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് എന്ന് വി.ഡി സതീശൻ പറഞ്ഞു.
ഒരു കുഴപ്പവും ഇല്ലെങ്കില്‍ എന്തിനാണ് ഇട്ടിട്ട് ഓടിയത്. പ്രതിപക്ഷം പറഞ്ഞാല്‍ ഇട്ടിട്ട് ഓടുന്ന ധൈര്യം മാത്രമെയുള്ളോ? ഞാന്‍ അങ്ങനെ കരുതുന്നില്ല. ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യേണ്ട ഏജന്‍സിയല്ല സ്പ്രിങ്കളര്‍ എന്നാണ് ഞങ്ങള്‍ പറഞ്ഞത്.
ഇട്ടിട്ട് പോയ പദ്ധതിയെ കുറിച്ച് കോടതിക്ക് എന്ത് പറയാന്‍ പറ്റും. കോടതികളില്‍ അനുകൂലമായും പ്രതികൂലമായും നടപടികള്‍ ഉണ്ടാകും. കോടതി നടപടി എടുത്തത് കൊണ്ടാണ് അയ്യപ്പന്റെ സ്വര്‍ണം കട്ട മൂന്ന് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്.
അതിനെപ്പറ്റി ഒന്നും പറയാനില്ലേ? എന്നും വി.ഡി സതീശൻ ചോദിച്ചു. കെ-ഫോണും എ.ഐ ക്യാമറ കേസും പദ്ധതി പൂര്‍ത്തിയായതു കൊണ്ട് പ്രസക്തിയില്ലെന്നാണ് കോടതി പറഞ്ഞത്.
അല്ലാതെ ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി പറഞ്ഞിട്ടില്ല. പബ്ലിസിറ്റിയാണെങ്കില്‍ കേസ് ഫയലില്‍ സ്വീകരിക്കേണ്ട കാര്യമില്ല. കേസുള്ളതു കൊണ്ട് പണം നല്‍കുന്നതും തടഞ്ഞുവച്ചു.
20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ആരംഭിച്ച കെ ഫോണില്‍ എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കി. കണക്ഷന്‍ ലഭിച്ച ഓഫീസുകള്‍ അത് വേണ്ടെന്ന് പറയുകയാണ്. കേരളത്തിന്റെ ഖജനാവില്‍ നിന്നും കോടികള്‍ നഷ്ടപ്പെടുത്തിയ പദ്ധതിയാണ് കെ-ഫോണ്‍. അത് പിന്നീട് തെളിയും.
മന്ത്രി പി. രാജീവ് എന്തെല്ലാം പറയുന്നു. പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്ന ഗെയ്ല്‍ പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ഭൂമിയ്ക്കടിയിലെ ബോംബാണെന്ന് പറഞ്ഞ് സമരം നടത്തിയ ആളാണ് കേരളത്തിന്റെ വ്യവസായ മന്ത്രി. അത് മറക്കണ്ട എന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us