നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സജീവ ചർച്ചയായി അതിവേഗ ട്രെയിൻ. കേരളത്തില്‍ അതിവേഗ ട്രെയിന്‍ കൊണ്ടു വരുന്നതിന് ഞങ്ങള്‍ എതിരല്ലെന്ന് പ്രതിപക്ഷം. പത്ത് വര്‍ഷം കഴിഞ്ഞ് പോകുന്ന പോക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയെ കുറിച്ച് പറയുന്നതെന്നും പ്രതിപക്ഷ വിമർശനം

ഇ ശ്രീധരന്‍ മുന്നോട്ട് വച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

New Update
german-rail-company-deutsche-bahn-saw-heavy-losses-in-the-first-part-of-2024

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണികളും അതിവേഗ ട്രെയിൻ സംബന്ധിച്ച ചർച്ചകളിലാണ്. 

Advertisment

ഡി.പി.ആര്‍ കണ്ടതുകൊണ്ടും കേരളത്തില്‍ പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുമെന്നും മനസിലാക്കിയാണ് കെ- റെയിലിനെ യു.ഡി.എഫ് എതിര്‍ത്തത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

കേന്ദ്രം പദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കുന്നില്ലെന്നും പദ്ധതി എന്താണെന്ന് നോക്കട്ടെയെന്നും പറഞ്ഞു.

ഞാന്‍ അത് പറഞ്ഞതിന്റെ പിറ്റേദിവസം, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്തെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. 

പദ്ധതി പ്രഖ്യാപിച്ചത് റെയില്‍വെയാണ്. അവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. ഇ. ശ്രീധരനെ പോലുള്ള ഒരാളാണ് അതിനെ കുറിച്ച് പറഞ്ഞത്.

ആ പദ്ധതി വന്നിട്ട് നോക്കാം എന്നാണ് പറഞ്ഞത്. അതില്‍ വ്യവസായ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെയാണ് പറഞ്ഞത്.

ഇ ശ്രീധരന്‍ മുന്നോട്ട് വച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവിന് പറയാന്‍ പാടില്ല.

ഇപ്പോള്‍ ഇ. ശ്രീധരനെ പിടിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇ. ശ്രീധരനെ മെട്രോയില്‍ നിന്നും മാറ്റാന്‍ പോകുന്നെന്ന് പറഞ്ഞ് സമരം ചെയത ആളുകളാണ് ഇവര്‍.

ശ്രീധരനെ മാറ്റാന്‍ പോകുന്നു എന്നത് ഇതേ വ്യവസായ മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ്. അദ്ദേഹം തന്നെയാണ് സമരം നടത്തിയത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. 

എന്താണ് കാരണമെന്ന് അറിയില്ല എന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഇതൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല. കേരളത്തില്‍ അതിവേഗ ട്രെയിന്‍ കൊണ്ടു വരുന്നതിന് ഞങ്ങള്‍ എതിരല്ല. 

പക്ഷെ പാരിസ്ഥിതികമായ പരിശോധനകള്‍ നടത്തി കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതികളാണ് വരേണ്ടത്. പത്ത് വര്‍ഷം കഴിഞ്ഞ് പോകുന്ന പോക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയെ കുറിച്ച് പറയുന്നത്. 

അത് എന്ത് പദ്ധതിയാണെന്ന പ്രരംഭ പഠനം പോലും നടത്താതെയാണ് പ്രഖ്യാപിച്ചത്. ഏത് നല്ല പദ്ധതി ആര് കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

കേരളത്തിന് നല്ലത് വരുത്തുന്ന ഏത് കാര്യത്തെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ അത് സംസ്ഥാന സർക്കാരിനുള്ള വ്യക്തമായ സന്ദേശമാണ് . 

മൂന്ന് മുന്നണികളും അതിവേഗ റെയിൽ പദ്ധതിയെ അനിക്കൂലിക്കുമ്പോഴും യുഡി എഫും എൻഡിഎ യും അതിവേഗ റെയിൽ എന്ന് പറയുമ്പോഴും സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാർ മുന്നോട്ട് വെച്ച  കെ റെയിൽ സിൽവർ ലൈൻ എന്ന ആശയത്തോട് കടുത്ത എതിർപ്പാണ് ഉയർത്തുന്നത്

Advertisment