നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ. നാളെ ആൻജിയോഗ്രാം ചെയ്യും

സ്വർണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്

New Update
thanthri kandararu rajeevaru-2

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്കായി എത്തിച്ചതെന്ന് എസ്‌ഐടി വ്യക്തമാക്കി.

Advertisment

നാളെ അദ്ദേഹത്തെ ആൻജിയോഗ്രാമിനു വിധേയനാക്കും. പരിശോധന നാളെ ആയതിനാൽ ഇന്ന് അദ്ദേഹം ആശുപത്രിയിൽ തുടരും. മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്. റിമാൻഡിലായി തൊട്ടടുത്ത ദിവസവും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വർണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് ദീർഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

തന്ത്രിയുടെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഈ മാസം 3ന് പരിഗണിക്കും. പാളികൾ കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നുമാണ് എസ്ഐടി വാദം

Advertisment