കേരളത്തിലെ സൂപ്പർ കളക്ടർ ആയി അർജുൻ പാണ്ഡ്യൻ. വനിതാ ശിശു വികസന വകുപ്പിൻ്റെ മികച്ച കളക്ടര്‍ പുരസ്കാരം നേടി. അങ്കണവാടികളെ സൂപ്പർ ആക്കി കളക്ടർ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയയ്ക്ക് സുംബ ഡാൻസ്. കിളിമഞ്ചാരോ, മൗണ്ട് എൽബ്രസ്അടക്കം കൊടുമുടികൾ കീഴടക്കിയ കളക്ടർ. 42 കിലോമീറ്റർ മാരത്തോണ് ഓടി. ഹെവി ലൈസൻസും നേടി. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോർട്‌സ്‌മാൻ. തൃശൂർ കലക്ടറുടെ വിശേഷങ്ങൾ ഇങ്ങനെ

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

New Update
1001633163

തിരുവനന്തപുരം: കേരളത്തിലെ സൂപ്പർ കളക്ടർ ആയി മാറിയിരിക്കുകയാണ് തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ.

Advertisment

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച സേവനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ സേവനങ്ങള്‍ക്കും ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. 

10 പുരസ്‌ക്കാരങ്ങളുമായി തൃശ്ശൂര്‍ ജില്ല മിന്നുകയാണ്.

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ലഭിച്ചു.

മികച്ച കളക്ടര്‍ അര്‍ജുന്‍ പണ്ഡ്യനും ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരത്തിന് ഐസിഡിഎസ് കൊടകര 46 ഗ്യാലക്‌സി അങ്കണവാടി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച അങ്കണവാടി വര്‍ക്കര്‍മാരായി ഐസിഡിഎസ് ചേര്‍പ്പിലെ വി.പി ബിന്ദു, ഐസിഡിഎസ് തളിക്കുളത്തെ കെ.ബി ഷീജ, ഐസിഡിഎസ് ചാലക്കുടി അഡീഷണലിലെ പി.ബി വിജയകുമാരി, ഐസിഡിഎസ് മാളയിലെ സി.പി ആനി എന്നിവരും മികച്ച അങ്കണവാടി ഹെല്‍പ്പര്‍മാരായി ഐസിഡിഎസ് മതിലകത്തെ എം.സി ഇന്ദു, ഐസിഡിഎസ് ഒല്ലൂക്കര അഡീഷണലിലെ എം.പി ഷീല, ഐസിഡിഎസ് ചാലക്കുടി അഡീഷണലിലെ പി.പി അംബിക, ഐസിഡിഎസ് തളിക്കുളത്തെ ബി.ടി സുബി എന്നിവരും ജേതാക്കളായി

അങ്കണവാടികള്‍ക്ക് സ്വന്തമായി ഭൂമി, കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഇടപെടലുകളും അതിന്റെ ഭാഗമായി പതിനെട്ടോളം അങ്കണവാടികള്‍ക്ക് ഭൂമി ഉറപ്പാക്കുകയും 90 ൽപ്പരം അങ്കണവാടികള്‍ക്ക് ഭൂമി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനം ഘട്ടത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും റവന്യൂ, ഐസിഡിഎസ്, തദ്ദേശസ്വയംഭരണ വകുപ്പിനെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും ഉള്‍പ്പെടുത്തി റിവ്യൂ മീറ്റിങ്ങുകള്‍ എല്ലാമാസവും നടത്തി വരികയും ചെയ്യുന്നു. 

15 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പുഴക്കല്‍ ഐസിഡിഎസ് ബ്ലോക്കിലെ സിവില്‍ സ്റ്റേഷന്‍ അങ്കണവാടി സെന്റര്‍ നമ്പര്‍ 47 ലെ നിയമ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ട് ഭൂമി ഉറപ്പാക്കുകയും അങ്കണവാടി കെട്ടിടത്തിന് അനുമതി ലഭ്യമാക്കുകയും ചെയ്തു.

 നിയമതര്‍ക്കങ്ങളെ തുടര്‍ന്ന് പാതിവഴിയില്‍ നിലച്ച അരിമ്പൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിയിലെ കെട്ടിട നിര്‍മ്മാണ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ കാലയളവില്‍ സാധിച്ചു.

അങ്കണവാടികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളുടെ സ്നേഹാദരവായി ഈ അങ്കണവാടിക്ക് ഇവിടുത്തുകാർ 'കളക്ടേഴ്സ് ഡ്രീം' അങ്കണവാടി എന്ന പേരും നൽകിയിരുന്നു.  

കുട്ടികളിലും മുതിര്‍ന്നവരിലും വായനാശീലം വളര്‍ത്തി യെടുക്കുന്നതിനായി അങ്കണവാടികളെ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച 'വാ വായിക്കാം' പദ്ധതി

ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും അവസരം ഒരുക്കുന്ന 'മുഖാമുഖം - മീറ്റ് യുവര്‍ കളക്ടര്‍ ', ജില്ലയില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നനും കായിക താരങ്ങളെ സൃഷ്ടിക്കുന്നതിനും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശാരീരിക-മാനസികാരോഗ്യത്തിനായി നടപ്പിലാക്കുന്ന 'ഗെറ്റ് സെറ്റ് തൃശ്ശൂര്‍' പദ്ധതിയുടെ ഭാഗമായി വിവിധ സിഎസ്ആര്‍ ഫണ്ടിങ്ങോടു കൂടി കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം

വിദ്യാലയങ്ങളില്‍ അടിസ്ഥാന കായിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ജനാധിപത്യരീതിയിലുള്ള മാതൃക പാരന്റിങ് പ്രോത്സാഹിപ്പിക്കുന്നതിനായി പാരന്റിങ് ക്യാമ്പയിന്‍ 'പാരന്റ് അപ്പ്' ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്തുന്നതിനായി അവബോധ ക്ലാസുകള്‍ നല്‍കുന്ന ഉദ്യമം 'കനവ് 'ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനങ്ങള്‍ നല്‍കുന്ന 'ഐ ആം യുവര്‍ സാന്ത' ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍, വിനോദയാത്രകള്‍,

ജില്ലയിലെ ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ 'കൂടെ', തൃശ്ശൂര്‍ പൂരം, പുലിക്കളി എന്നിവയിലെ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം തുടങ്ങി കുട്ടികളെ കേന്ദ്രീകരിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

 ജീവനക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 'ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷനു' കീഴില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സുംബാ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നു.

ഇതു കൂടാതെ സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ ഉന്നമനത്തിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പിഎംഎംവൈഎ, ബിബിബിപി, സഹായഹസ്തം, അഭയകിരണം ഉള്‍പ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനുള്ള അംഗീകാരമായാണ് പുരസ്‌കാരത്തെ വിലയിരുത്തുന്നത്.

ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയ സാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ഡ കൊടുമുടികൾ എന്നിവ ചുറുചുറുക്കോടെ കയറിയ കളക്ടറാണ് അർജുൻ.

 ട്രക്കിംഗിൽ പങ്കെടുത്തിട്ടുള്ള കളക്ടർ ഏതാനും ആഴ്ച മുമ്പ് നടന്ന മാരത്തോണിൽ 42 കിലോ മീറ്റർ ഓടി. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോർട്‌സ്‌മാനുള്ള പുരസ്‌കാരം ലഭിച്ചിച്ചിരുന്നു. അടുത്തിടെ ഹെവി ലൈസൻസ് നേടി.

Advertisment