/sathyam/media/media_files/2026/02/03/1001635170-2026-02-03-13-09-29.jpg)
ആറ്റിങ്ങൽ: സംസ്ഥാന ബജറ്റ് ആറ്റിങ്ങൽ മണ്ഡലത്തെ പൂർണ്ണമായും അവഗണിച്ചെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ ബജറ്റിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ബി ജെ പി നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
ഈ ബജറ്റിൽ 14 കോടി കഴിഞ്ഞ ബജറ്റിൽ 25 കോടി എന്നിങ്ങനെ മണ്ഡലത്തിന് ലഭിച്ചിട്ടും ആറ്റിങ്ങലിനെ അവഗണിച്ചു എന്ന് പറയുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്നും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അലവക്കോട് - ഇടക്കരിക്കകം - വണ്ടിത്തടം - മണലേത്ത് പച്ച റോഡിന് രണ്ട് കോടി അനുവദിച്ചത് പോലും കിളിമാനൂരിൽ ബജറ്റ് കത്തിച്ച ബി ജെ പി ക്കാർ കണ്ടില്ലേ എന്നും ബജറ്റ് വായിച്ച് നോക്കിയിട്ട് കത്തിക്കാമായിരുന്നെന്നും രാഷ്ട്രീയ പ്രേരിത സമരങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും സി. പി. ഐ നേതാവും പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജി.എൽ അജീഷ് അഭിപ്രായപ്പെട്ടു .
കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടത് സമൂഹം ചർച്ച ചെയ്യുന്നതിലെ നാണക്കേട് മറയ്ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ആറ്റിങ്ങൽ മണ്ഡലത്തെ അവഗണിക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് എൽഡിഎഫിൻ്റേത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us