സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നുമാണ് മന്ത്രി പറഞ്ഞത്

New Update
1001637201

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

 സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

 അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.

താൻ മന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനെ അതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയതായും മന്ത്രി സഭയിൽ പറഞ്ഞിരുന്നു.

സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് കെഎസ്ആർടിസി ബസുകൾ മാറ്റി.

അത് വരുമാനം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ബസുകൾ പിൻവലിക്കില്ലെന്ന് തിരുത്തി ഗണേഷ് കുമാർ.

Advertisment