ഭിന്നശേഷി സംവരണം; വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും

വിഷയത്തിൽ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

New Update
V sivankutty school youth festival

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.

Advertisment

 ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തും.

 നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം.

എയ്ഡഡ് ഭിന്നശേഷി സംവരണത്തിൽ സർക്കാരിനുമേൽ ക്രൈസ്തവസഭകൾ സമ്മർദം ശക്തമാക്കിയിരുന്നു. വിഷയത്തിൽ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Advertisment