/sathyam/media/media_files/2026/02/05/1001639521-2026-02-05-11-37-15.webp)
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്. ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസിൽ വച്ച് അംഗത്വം നൽകും.
വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപിച്ചിരുന്നു.
ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.
രക്തസാക്ഷി ഫണ്ടിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയും ചെയ്തു.
2008 ലാണ് വഞ്ചിയൂരിൽ വിഷ്ണു കൊല്ലപ്പെട്ടത്.
വിഷ്ണുവിന്‍റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. ആരോപണത്തിന് പിന്നാലെ വിഷ്ണുവിന്‍റെ സഹോദരൻ വിനോദ് സിപിഎം വിടാൻ ഒരുങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us