'ജീവിക്കാൻ കഴിയാത്ത സാഹചര്യം. തുടർഭരണം കൊണ്ട് ജനത്തിന് മടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗം കൂട്ടൂം': എകെ ആന്റണി

തുടര്‍ഭരണം കൊണ്ട് ജീവിതം ദുസ്സഹമായ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യും. ഇത്തവണ വന്‍ വിജയം യുഡിഎഫിലുണ്ടാകുമെന്ന് ആന്റണി പറഞ്ഞു.

New Update
Untitled

തിരുവനന്തപുരം: ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാനത്ത് ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരം കാണുന്നു. 

Advertisment

ജനങ്ങളാകെ കക്ഷിഭേദമന്യേ, ജാതിമത വ്യത്യാസമില്ലാതെ ഈ ഭരണംകൊണ്ട് മടുത്തുകഴിഞ്ഞിരിക്കുന്നുവെന്നും എകെ ആന്റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ജനജീവിതം എല്ലാ അര്‍ഥത്തിലും ദുസ്സഹമായിരിക്കുയാണ്. കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാന്‍ വയ്യാത്ത സാഹചര്യമാണ്. അതുകൊണ്ട് ജനം ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്. 

തുടര്‍ഭരണം കൊണ്ട് ജീവിതം ദുസ്സഹമായ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യും. ഇത്തവണ വന്‍ വിജയം യുഡിഎഫിലുണ്ടാകുമെന്ന് ആന്റണി പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനം കുറയാന്‍ പോകുകയാണ്. ബിജെപി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്. 

ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫ് ആണെന്നും ആന്റണി പറഞ്ഞു. യുഡിഎഫുകാര്‍ മാത്രമല്ല ഇടതുപക്ഷത്തുള്ള ഗണ്യമായ ഒരു വിഭാഗം ഈ ഭരണം കൊണ്ട് മടുത്തിരിക്കുകയാണ്. 

ഇടുപക്ഷം നന്നാവണമെങ്കില്‍ ഷോക്ക്ട്രീറ്റ്‌മെന്റ് വേണമെന്നാഗ്രഹിക്കുന്നത് ഇടതിന് വോട്ട് ചെയ്തവരാണ്. ഇടതിന് വോട്ട് ചെയ്തവരില്‍ വലിയൊരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് ആന്റണി പറഞ്ഞു. 

കേരള ചരിത്രത്തില്‍ ഒരു എംഎല്‍എക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച മാതൃകപരമായി നടപടി രാജ്യത്ത് മറ്റൊരു പാര്‍ട്ടിയും എടുത്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.

Advertisment