മുണ്ടക്കയം കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ശാരീരിക അസ്വസ്ഥത അനുഭവപെട്ട വനിതാ തൊഴിലാളിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയെ കണ്ടത് കഴിഞ്ഞ ദിവസം പശുവിൻ്റെ ജഡം കണ്ട അതേ സ്ഥലത്ത്

ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
LEOPARD-1742574853095-4057ae54-c417-4c98-be5d-1a46bd08a7eb-900x506

മുണ്ടക്കയം: കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി. ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടി വന്നത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷും പ്രമീളയും പുലിയെ കണ്ടതോടെ ഓടി രക്ഷപെടുകയായിരുന്നു.

Advertisment

ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പശുവിൻ്റെ ജഡം കണ്ട അതേ സ്ഥലത്താണ് പുലിയെ തൊഴിലാളികൾ നേരിൽ കണ്ടത്. ജോലിക്കെത്തിയ മറ്റു തൊഴിലാളികൾ  ജോലിയിൽ പ്രവേശിക്കാതെ മടങ്ങി. 

തോട്ടം കാടു വളർന്ന അവസ്ഥയിലായിട്ടും മനേജ്മെന്റ് നടപടി സ്വീകരിക്കില്ലന്ന ആക്ഷേപം ശക്തമാണ്. പുലിയെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Advertisment