New Update
/sathyam/media/media_files/2025/01/29/5bpjm4pOJ5uQApy3V0At.jpg)
തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കൊടൈക്കനാൽ സ്വദേശിയായ ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.
Advertisment
മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. നീന്തൽ കുളത്തിൽ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി.
വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കൂടെയുളളവരുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കൊടൈക്കനാലിലെ മൊബൈൽ കടയിലെ മാനേജരാണ് മരിച്ച ദാവൂദ്. ഇതേ സ്ഥാപനത്തിന്‍റെ വിവിധ ശാഖകളിലുളള ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്ക് എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us