/sathyam/media/media_files/2026/02/02/kadakkpurath-2026-02-02-18-23-35.jpg)
തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ യു.ഡി.എഫിന്റെ പുതിയ പ്രചാരണം വൈറലാവുന്നു. മുഖ്യമരന്തി പിണറായി വിജയന്റെ വാക്കുകൾ കടമെടുത്ത് കടക്ക് പുറത്തെന്ന വെബ്‌സൈറ്റിലൂടെയാണ് യു.ഡി.എഫ് ആഞ്ഞടിക്കുന്നത്.
ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും.
മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്‌തോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും.
പരാജയപ്പെട്ട എൽഡിഎഫ് സർക്കാരെന്ന വിമർശനത്തിനൊപ്പം 12 കുറ്റങ്ങൾ ചുമത്തിയ കുറ്റപത്രവും പുറത്തിറക്കിയിട്ടുണ്ട്.
'പി ആർ ഭരണം മുതൽ അമ്പല മോഷണം വരെ' എന്ന തലക്കെട്ടിലാണ് കുറ്റപത്രം. വെബ്സൈറ്റിൽ ഈ കുറ്റപത്രം ലഭ്യമാണ്.
'അമ്പലക്കള്ളന്മാരുടെ സർക്കാർ, മയക്കുമരുന്നിന്റെ തലസ്ഥാനം, പൊതുജനാരോഗ്യം വെന്റിലേറ്ററിൽ, കർഷകരുടെ നടുവൊടിച്ച സർക്കാർ, തകരുന്ന മതേതരത്വം, തൊഴിൽ കിട്ടാത്ത യുവജനങ്ങൾ, കടത്തിൽ മുങ്ങിയ കേരളം, വന്യജീവി ആക്രമണങ്ങൾ,
പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം, ബിജെപി- സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട്, അഴിമതിയിലെ കുടുംബാധിപത്യം, വിദേശ സഞ്ചാരവും പി ആർ ധൂർത്തും' എന്നിങ്ങനെ 12 വിഷയങ്ങളാണ് കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2026/02/02/2f33327d-2f97-45f3-a661-02ce93477e64-2026-02-02-18-24-18.jpg)
കടക്ക് പുറത്ത് എന്ന് ഈ സർക്കാരിനോട് പറയാൻ കാൾ ചെയ്യൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമരന്തി മാധ്യമ പ്രവർത്തകരെ ഒരു മുറിയിൽ നിന്നും ആട്ടിയിറക്കുന്ന വാക്കുകൾ വെബ്‌സൈറ്റിന്റെ പേരായി സ്വീകരിച്ചതും വ്യത്യസ്ത പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ ഭരണവിരുദ്ധവികാരത്തെ പരമാവധി മുതലെടുത്ത് മുന്നേറുക എന്ന തന്ത്രമാണ് യു.ഡി.എഫ് പരീക്ഷിക്കുന്നത്. കേരളത്തിൽ മൂന്നാം ശക്തിയായി ഉയർന്ന് വരുന്ന ബി.ജെ.പിക്ക് കേന്ദ്ര ബജറ്റിലൂടെ നേരിട്ട തിരിച്ചടിയും മുന്നണിക്ക് ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us