/sathyam/media/media_files/wcmuvxYsPjqiXpwx4E5w.jpg)
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി.
ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഷാ​ഫി വി​മ​ര്‍​ശി​ച്ചു.
ന​ല്ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പോ​ലും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
"കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​മ​യു​ടെ വേ​ഗ​ത്തി​ൽ മാ​ത്രം മ​തി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ന്ന​താ​ണ് കേ​ന്ദ്ര രീ​തി. എ​യിം​സും അ​തി​വേ​ഗ റെ​യി​ലും അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.'-​ഷാ​ഫി വി​മ​ർ​ശി​ച്ചു.
ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ച​ത്.
പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ൽ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ല.
അം​ബാ​നി, അ​ദാ​നി കോ​ർ​പ​റേ​റ്റ് ബ​ജ​റ്റാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.
കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു. പാ​ലം ക​ട​ക്കു​മ്പോ​ൾ നാ​രാ​യ​ണ പി​ന്നെ കൂ​രാ​യ​ണ എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ത്ത​ക​ളു​ടെ കൊ​ള്ള​ക്ക് കു​ട​പി​ടി​ക്കു​ന്ന ബ​ജ​റ്റാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us