ശബരിമല സ്വർണക്കൊള്ള കേസ്:  ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു.. കേരളത്തിലെ തെളിവെടുപ്പ് ഉടൻ

ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിച്ചത്

New Update
unnikrishnan potty-2

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു.  ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്.

Advertisment

 ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിച്ചത്. കേരളത്തിലെ തെളിവെടുപ്പും ഉടൻ നടത്താനാണ് നീക്കം.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു.

ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.

unnikrishnan potty-2

കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

ബെംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്.

unnikrishnan potty

സുഹൃത്തായ രമേശ്‌ റാവുവിനെ മറയാക്കി ബെംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷിക്കും.

Advertisment