ജില്ലാ സെക്രട്ടറിയ്ക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു. സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി

തൊഴിലാളികളുടെ പ്രശ്നം ആണ് ജില്ലാ സെക്രട്ടറിക്ക് മുന്നിൽ ഉന്നയിച്ചതെന്നും, പാർട്ടി വിരുദ്ധമോ സംഘടനാ വിരുദ്ധമോ ആയ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും മനോജൻ പറഞ്ഞു. 

New Update
CITU

കോഴിക്കോട്: ജില്ലാ സെക്രട്ടറിയ്ക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചതിന് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം. 

Advertisment

വടകര ഏരിയ സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് വൈസ് പ്രസിഡന്റ് കെ മനോജനെതിരെയാണ് പുറത്താക്കൽ നടപടിയുണ്ടായിരിക്കുന്നത്. 

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയോട് യോഗത്തിൽ വെച്ച് കൈ ചൂണ്ടി സംസാരിച്ചതിനാലാണ് സംഘടനയിൽ നിന്നും മനോജനെ പുറത്താക്കിയതെന്നാണ് ഉയർന്നു വരുന്ന ആരോപണം.  

ശരീര ഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ വ്യക്തമാക്കി. 

തൊഴിലാളികളുടെ പ്രശ്നം ആണ് ജില്ലാ സെക്രട്ടറിക്ക് മുന്നിൽ ഉന്നയിച്ചതെന്നും, പാർട്ടി വിരുദ്ധമോ സംഘടനാ വിരുദ്ധമോ ആയ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും മനോജൻ പറഞ്ഞു. 

തനിക്കെതിരെ എടുത്ത നടപടിക്കെതിരെ മേൽ കമ്മിറ്റികൾക്ക് പരാതി നൽകുമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടി ആയ മനോജൻ വ്യക്തമാക്കിയത്.

Advertisment