/sathyam/media/media_files/2025/11/02/rajan-2025-11-02-18-26-31.jpg)
കോട്ടയം: വൈക്കം നിയോജകമണ്ഡലത്തിലെ പട്ടയമേള റവന്യൂ -ഭവന -നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.
41 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ അവകാശരേഖ കൈമാറിയത്.
ടി.വി പുരം ഗ്രാമപഞ്ചായത്തിന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി സൗജന്യമായി എട്ട് സെന്റ് സ്ഥലം വിട്ടു നല്‍കിയ തെക്കേടത്ത് പ്രഭാകരന്‍ നായരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, എ.ഡി.എം എസ്.ശ്രീജിത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജി ഷാജി, പി.കെ. ആനന്ദവല്ലി, പി. പ്രീതി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, നഗരസഭാംഗം എബ്രാഹം പഴയകടവന്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാഹിന രാമകൃഷ്ണന്‍, പാലാ ആര്‍.ഡി.ഒ കെ.എം. ജോസുകുട്ടി, വൈക്കം തഹസീൽദാർ വിബിൻ ഭാസ്കരൻ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ശശിധരന്‍, എം.ഡി. ബാബുരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us