/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
കൊച്ചി:വി.സിയായി ഡോ. സിസ തോമസിനെ നിയമിക്കാനുള്ള ഗവര്‍ണറുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറല്ല.
സിസയ്‌ക്കെതിരേ മോഷണക്കുറ്റമടക്കം ഒരു ഡസന്‍ ആരോപണങ്ങളാണു സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ആവശ്യമെങ്കില്‍ അവ കോടതിയിലും ഉന്നയിക്കാനാണു സര്‍ക്കാര്‍ തീരുമാനം.
ഡിജിറ്റല്‍ സര്‍വകലാശാല വി.സി. സ്‌ഥാനത്തേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്കു കൈമാറിയ മുന്‍ഗണനാ പാനലില്‍ ഒന്നാമത് ഡോ. സജി ഗോപിനാഥാണ്. രണ്ടാമത് ഡോ. എം.എസ്. രാജശ്രീയും.
എന്നാല്‍, ഇവരെ ഗവര്‍ണര്‍ അംഗീകരിക്കുന്നില്ല. വി.സിയായിരിക്കേ കണക്കുകള്‍ സി.എ.ജി. ഓഡിറ്റിങ്ങിനു വിധേയമാക്കിയില്ലെന്നാണ് സജിക്കെതിരേ ഗവര്‍ണറുടെ ആരോപണം.
തോറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസമന്ത്രിക്കു വേണ്ടി അനധികൃത അദാലത്ത് നടത്തി ജയിപ്പിച്ചയാളാണ് രാജശ്രീയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
ഇരുവരും സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് മറ്റൊരു ആരോപണം.
ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി ഗവര്‍ണര്‍ ശിപാര്‍ശ ചെയ്‌ത ഡോ. പ്രിയാ ചന്ദ്രനോട് സര്‍ക്കാരിന് എതിര്‍പ്പില്ലെങ്കിലും മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറിയ മുന്‍ഗണനാപ്പട്ടികയില്‍ നാലാമതാണ് അവര്‍. ഡോ. സജി ഗോപിനാഥ്, ഡോ.എം.എസ്. രാജശ്രീ, ഡോ. ജിന്‍ ജോസ് എന്നിവരാണ് ആദ്യമൂന്ന് സ്‌ഥാനക്കാര്‍.
സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തിനു മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. സി. സതീഷ്‌കുമാറാണ് ഒന്നാമത്.
/filters:format(webp)/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
ഇതിനിടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും സംസ്‌ഥാനസര്‍ക്കാരും സമവായത്തിലെത്തണമെന്നു സുപ്രീം കോടതി.
സമവായമില്ലെങ്കില്‍ 11-ന് വി.സിമാരെ നിയമിച്ച് ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. പ്രിയാ ചന്ദ്രനെയും വി.സിമാരായി നിയമിക്കാനാണ് ഗവര്‍ണറുടെ ശിപാര്‍ശയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച രണ്ട് സെര്‍ച്ച് പാനലുകളിലും ഇവരുടെ പേരുണ്ട്.
എന്നാല്‍, സിസ തോമസിനെ അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി അറിയിച്ചതായി സംസ്‌ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത വ്യക്‌തമാക്കി.
ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനു ചര്‍ച്ചനടത്താന്‍ കോടതി നിര്‍ദേശിച്ചത്. ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും അഡ്വ. വെങ്കിട്ടസുബ്രഹ്‌മണ്യവും ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us