New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ് എടുത്തു.
Advertisment
അഭിഭാഷകനായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.
വി.എസ് അച്ചുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മിഡിയയിൽ പോസ്റ്റ് ഇട്ട കോൺഗ്രസ് സൈബർ പോരാളി ആബിദ് അടിവാരത്തിനെതിരെയാണ് താമരശ്ശേരി പൊലിസ് കേസെടുത്തത്.
വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മലേഷ്യയിൽ വെച്ചാണ് ആബിദ് എഫ് ബി യിൽ പോസ്റ്റിട്ടത്.
പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us