/sathyam/media/media_files/2025/04/18/jtdTCgONjaIW8Lx7G7Cp.jpg)
കോഴിക്കോട്: കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം നിവാസികൾക്ക് ഗുണം കിട്ടില്ലെന്ന് തുറന്നടിച്ച് കോഴിക്കോട് അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.
നിയമം വന്നാൽ ഭമുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് കെ.സി.ബി.സി അന്ന് നിലപാടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കത്തോലിക്ക മെത്രാൻ സമിതിക്കുണ്ടായിരുന്ന തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമാണ് അദ്ദേഹത്തിലൂടെ പുറത്ത് വന്നതെന്നും വിലയിരുത്തപ്പെടുന്നു. നിയമത്തിന് മുൻകാലപ്രാബല്യമില്ലെന്നും ഭേദഗതി കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
പ്രശ്‌ന പരിഹാരത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണം. വിഷയത്തെ വൈകാരികമായി സമീപിക്കാതെ വിവേകത്തോടെയുള്ള നടപടികളാണ് വേണ്ടത്. ഫാറൂട് കോളേജ് അധികൃതരുടെ നിലപാട് കോടതി അംഗീകരിച്ചാൽ പിന്നെ പ്രശ്‌നമുണ്ടാകില്ല.
പ്രശ്‌ന പരിഹാരത്തിനായി മുഖമന്ത്രിക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസ് ഫോണിലൂടെ വ്യക്തമാക്കിയിരുന്നു.
/sathyam/media/media_files/2025/04/18/s979O0JaSGinUhJt5IE7.jpg)
മുഖ്യമന്ത്രിയെ കാണും. വിവിധ ജില്ലകളിൽ മലയോര-കുടിയേറ്റ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. ജനങ്ങൾക്ക് ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ ഏറുകയാണ്. ഇക്കാര്യം മുമ്പ് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും സമ്മതിച്ചിരുന്നു. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരണം.
മുനമ്പം പ്രശ്‌നം പരിഹരിക്കുന്നത് വരെ കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നുമാണ് മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുനമ്പത്തേത് ആയിരക്കണക്കിന് പരാതികളിൽ ഒന്നു മാത്രമാണ്. ഭേദഗതി കോടതിയിൽ മുനമ്പത്തുകാർക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകൾ ഇനിയുണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
404 ഏക്കറിൽ താമസിക്കുന്ന 200ഓളം പേർക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാൻ ഈ നിയമത്തിൽ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
നിലവിൽ മുനമ്പത്തെ ആളുകൾ കോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണെന്നും അതുപ്രകാരം ഈ കുടുംബങ്ങൾക്ക് കോടതിയിൽ നിന്നൊരു ആശ്വാസം കിട്ടും എന്നും മാത്രമാണ് ഇതിന് മന്ത്രി മറുപടി പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us