റഫയിലെ ഇസ്രയേല്‍ ആക്രമണം; ഡല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.

New Update
all eyes on rafah.jpg

ഡല്‍ഹി: റഫയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്. ജന്തര്‍മന്തറിലെ പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

Advertisment

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍.

delhi palastiene
Advertisment