500 കിലോമീറ്റർ വരെ 7500 രൂപ ; വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ചു

New Update
FLIGHT

ഡൽഹി : ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ വിമാന നിരക്ക് വർദ്ധനവിനെത്തുടർന്ന്, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ.

Advertisment

 ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റുകളിൽ വൻവർദ്ധനവ് ഉണ്ടായതോടെയാണ് കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ വിമാനക്കമ്പനികൾക്ക് നിശ്ചിത പരിധിക്ക് മുകളിൽ നിരക്ക് ഈടാക്കാൻ കഴിയില്ല.

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പരിധികൾ പ്രകാരമേ ഇനി വിമാന കമ്പനികൾക്ക് ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ ഈടാക്കാൻ കഴിയുള്ളൂ.

Advertisment