/sathyam/media/media_files/c0c0nseQ3uZyUgIUjbLb.jpg)
1199 ചിങ്ങം 1
മകം / പ്രതിപദം
2023 ആഗസ്റ്റ് 17, വ്യാഴം
ആവണിപ്പിറപ്പ്, മകം ഞാറ്റുവേല ആരംഭം.
പകൽ ഒരുമണി 9 മിനിറ്റിന് ചിങ്ങസംക്രമം,
ഇന്ന്;
മലയാള പുതുവർഷപ്പുലരി.!
്്്്്്്്്്്്്്്്്്്്്്്
കേരള കർഷകദിനം !
**********
<ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു>
- ഇന്തോനേഷ്യ, ഗാബോൺ :
സ്വാതന്ത്ര്യ ദിനം !
* കൊളംബിയ: എഞ്ചിനീയേഴ്സ് ഡേ !
* ബൊളീവിയ : പതാകദിനം !
* അർജൻറ്റീന : സാൻ മാർട്ടിൻ ഡേ /sathyam/media/media_files/jSiyIvI00uITAyQpBwYm.jpg)
In USA :
* National Black Cat Appreciation Day
* National Thrift Shop Day
* National Vanilla Custard Day
🌷ഇന്നത്തെ മൊഴിമുത്ത് 🌷
************
സ്വയം കാണാന്‍ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്നു നാം അറിയുന്നില്ല . അറിഞ്ഞാല്‍ തന്നെ ആ വൈകൃതം നമ്മുടെതാണെന്നു അംഗീകരിക്കാന്‍ നാം വിമുഖരുമാണ്.
< - ജവഹർലാൽ നെഹ്‌റു >
************
ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം പ്രവർത്തകനും, നിയമസഭാംഗവും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ജോസ് തെറ്റയിലിന്റെയും (1950),
പ്രശസ്തനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കലിന്റെയും (1973),
ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്ത സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീറുമായ എം.ഐ. അബ്ദുൽ അസീസിന്റെയും (1961),
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളായ തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ എസ്. ഷങ്കർ എന്ന ഷങ്കർ ഷൺമുഖത്തിന്റെയും (1963),
മലയാളത്തിൽ കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണ്ണയം, സി ഐ ഡി മൂസ, കിലുക്കം കിലുകിലുക്കം , തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ് നടൻ ശരത് സക്സേനയുടേയും (1950),
/sathyam/media/media_files/6R3wYLveMGIbHJ8KH9K8.jpg)
ഐ എ എസ് ഓഫീസറും റിസർവ് ബാങ്കിന്റെ ഇരുപത്തിയൊന്നാമത്തെ ഗവർണറുമായിരുന്ന വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന ഡോ. യാഗ വേണുഗോപാൽ റെഡ്ഡിയുടെയും(1941),
2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ റൊമാനിയയിൽ ജനിച്ച ഒരു ജർമ്മൻ നോവലിസ്റ്റും, കവയിത്രിയും, ലേഖികയുമായ ഹെർത മുള്ളറുടെയും (1953),
ഒറാക്കിൾ എന്ന ബഹുരാഷ്ട്ര എന്റർപ്രയിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യുമായ ലോറൻസ് . L "ലാറി" എല്ലിസണിന്റെയും( 1944),
ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഒളിമ്പിക്സ് ഹോക്കി ടീമിന്റെ നായകനായിരുന്ന വാസുദേവൻ ഭാസ്ക്കരന്റെയും (1950) ,
രണ്ട് അക്കാദമി അവാർഡുകൾ , ഗോൾഡൻ ഗ്ലോബ് അവാർഡ് , സെസിൽ ബി. ഡിമില്ലെ അവാർഡ് , സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച അമേരിക്കൻ നടനായ റോബർട്ട് ആന്റണി ഡി നിരോയുടേയും (1943),
ഒരു അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നടൻ, റെക്കോർഡ് പ്രൊഡ്യൂസർ, ചലച്ചിത്ര നിർമ്മാതാവുമായ ഡൊണാൾഡ് എഡ്മണ്ട് വാൾബെർഗ് ജൂനിയറിൻ്റേയും (1969),
ഒരു അമേരിക്കൻ നടനും ചലച്ചിത്ര സംവിധായകനുമായ ഷോൺ ജസ്റ്റിൻ പെൻൻ്റേയും<സീൻ പെൻ> (1960), ജന്മദിനം.!
/sathyam/media/media_files/BktDz9dHoN5RImpuI5pf.jpg)
ഇന്നത്തെ സ്മരണ !!
*********
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള മ. (1887-1970)
ഓച്ചിറ വേലുക്കുട്ടി മ. (1905-1954)
കെ.കെ. വിശ്വനാഥൻ മ. (1914-1992)
ഡോ. സി പി ശിവദാസ് മ. (1940 -2010 )
മദൻ ലാൽ ഢീംഗ്റ മ. (1883 -1909)
റൂത്ത് ഫസ്റ്റ് മ. (1925 -1982)
മുഹമ്മദ് സിയ ഉൾ ഹഖ് മ. (1924-1988)
മുരശൊലി മാരൻ ജ. (1934- 2003)
ഡോ വി എസ് നെയ് പോൾ ജ. (1932-20
ആന്റൺ ഡെൽവിഗ് ജ. (1798-1831)
മിഖായേൽ ബോട് വിനിക് ജ. (1911-1995)
ചരിത്രത്തിൽ ഇന്ന്…
********
1903 - Jeo Pulitzer കൊളംബിയ യു സിറ്റിക്ക് ഒരു കോടി ഡോളർ സംഭാവന ചെയ്ത് Pulitzer Prize സ്ഥാപിച്ചു..
1907 - ജർമനിയിലെ സ്റ്റു ഗാർട്ടിൽ മാഡം ഭിക്കാജി കാമ ഇന്ത്യൻ ദേശീയ പതാക ഉയർത്തി
1945 - നേതാജി ജപ്പാൻ അതിർത്തിയിൽ വച്ച് വിമാനം തകർന്ന് അപ്രത്യക്ഷനായി.
1944 - എക്സ്‌പ്രസ്സ് ദിനപ്പത്രം ആരംഭിച്ചു.
1945- കൊറിയകളെ 38th parallel അടിസ്ഥാനമാക്കി ഉത്തര ദക്ഷിണ എന്നിങ്ങനെ രണ്ടാക്കി.
1945 - ജോർജ് ഓർവെല്ലിന്റെ 'ആനിമൽ ഫാം' ആദ്യമായി പ്രസിദ്ധീകരിച്ചു.
1947 - ഇന്ത്യാ പാക്കിസ്ഥാൻ വിഭജന അതിർത്തി രേഖ സർ റഡി ക്ലിഫ് പ്രഖ്യാപിച്ചു.
1950 - ഇന്തോനേഷ്യ ഡച്ച്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടി
1957 - ആലപ്പുഴ ജില്ല നിലവിൽ വന്നു.
1960 - ഗാബോൺ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1970 - ശുക്ര പര്യവേക്ഷണത്തിനായി venera 7 USSR ബൈക്കന്നൂരിൽ നിന്നും വിക്ഷേപിച്ചു.
1995 - കേരള സാഹിത്യ അക്കാദമി ചിത്രശാല ആരംഭം.
1996 - കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു.
1987 - Ring magazine മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെ എക്കാലത്തേയും വലിയ ബോക്സിങ് താരമായി പ്രഖ്യപിച്ചു.
1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖും യു.എസ്. അംബാസഡർ ആർണോൾഡ് റാഫേലും ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു.
/sathyam/media/media_files/E5vTIzgFRZN315vGFjvd.jpg)
2008 - തപാൽ മേഖലയിൽ പ്രോജക്ട് ആരോ പദ്ധതി നിലവിൽ വന്നു.
2008 - മൈക്ക്‌ൾ ഫെല്പ്സ്, ഒരു ഒളിമ്പിക്സിൽ 8 സ്വർണ മെഡൽ നേടുന്ന ആദ്യ വ്യക്തിയായി.
2015 - തായ്‌ലൻഡിലെ ബാങ്കോക്കിലെ എറവാൻ ദേവാലയത്തിന് സമീപം ഒരു ബോംബ് പൊട്ടിത്തെറിച്ച് 19 പേർ കൊല്ലപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - ബാഴ്‌സലോണ ആക്രമണം : ലാ റാംബ്ലയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ഒരു വാൻ ഇടിച്ചുകയറ്റി, 14 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - കാബൂളിൽ ഒരു വിവാഹച്ചടങ്ങിൽ ബോംബ് പൊട്ടി 63 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്‍
ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പൂർണ രൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ മുഴങ്ങോട്ടുവിള കൃഷ്ണപിള്ളയെയും (4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970),
ആധുനികകേരളത്തിന്റെ ചരിത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവും തൊഴിലാളി സംഘടനാ പ്രവർത്തകനും നിയമജ്ഞനും സമൂഹപരിഷ്കർത്താവും ഗുജറാത്ത് ഗവർണറും ആയിരുന്ന കമ്പന്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ.കെ. വിശ്വനാഥനെയും(14 നവംബർ 1914- 17 ഓഗസ്റ്റ് 1992),
Linguistic Experimentation in Contemporary Indian Verse in English-A study in Comparative stytisties” എന്ന വിഷയത്തിൽ ഗവേഷണം ചെയ്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി സംബാദിക്കുകയും അവിടെ ഇഗ്ലീഷ് ഡിപാർട്ട്മെൻറ്റ് തലവൻ ആകുകയും ചെയ്ത സാഹിത്യകാരനും നിരുപകനും ആയിരുന്ന ഡോ.സി പി ശിവദാസിനെയും (1940 -2010 ഓഗസ്റ്റ് 17)
ഇംഗ്ലീഷുകാരോട് പോരാടുന്നത് രാജ്യസ്നേഹപരവും സാധൂകരിക്കത്തക്കതുമാണെന്ന് സമർഥിക്കുകയും ദയ യാചിക്കുവാൻ വേണ്ടിയുള്ളതല്ല തന്റെ പ്രസ്താവനകളെന്ന് കോടതി മുമ്പാകെ തുറന്നു പറയുകയും, ഇംഗ്ളീഷുകാർ തന്നെ തൂക്കിക്കൊല്ലണമെന്ന് ആഗ്രഹിക്കുന്നതായും തന്മൂലം ഇന്ത്യാക്കാരുടെ പ്രതികാരവാഞ്ഛ കൂടുതൽ മൂർച്ചയേറിയ താകാനിടവരുമെന്ന് താൻ ആശിക്കുന്നതായും വ്യക്തമാക്കി ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എ.ഡി.സി.യുമായിരുന്ന സർ കഴ്സൺ വൈലിയെ ഇഗ്ലണ്ടിൽ വച്ച് വെടിവച്ചു കൊന്നതിനു സ്വയം തൂക്കുകയർ ചോദിച്ച് രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവ് മദൻ ലാൽ ഢീംഗ്റയെയും( 1883 സെപ്റ്റംബർ 18-1909 ഓഗസ്റ്റ് 17 ),
/sathyam/media/media_files/m6J7S7ERQ9UQNQ5Mfo8G.jpg)
ട്രിനിഡാഡ് ടൊബാഗോയിൽ ജ
നിച്ച ഇന്തോ-ട്രിനിഡാഡിയനും ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂർ പ്രദേശത്തെ ഭൂമിഹാർ ബ്രാഹ്മണ വംശജനും ആയ സാഹിത്യത്തിന് 2001 ൽ നോബൽ സമ്മാനം ലഭിച്ച കഴിഞ്ഞ ആഴ്ച്ച യിൽ ദിവംഗതനായ സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോളിനെയും ( ഓഗസ്റ്റ് 17 1932- ഓഗസ്റ്റ് 11, 2018)
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടുകയും, തപാലിൽ വന്ന ഒരു പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരണമടയുകയും ചെയ്ത റൂത്ത് ഫസ്റ്റ് നെയും(4 മെയ് 1925 – 17 ഓഗസ്റ്റ് 1982),
പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം പട്ടാളഭരണം ഏർപ്പെടുത്തിയ ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്ററും, ആറാമത്തെ പ്രസിഡന്റും, മൗലിക ഇസ്ലാമിക വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടു വരുകയും ചെയ്ത, ജനറൽ മുഹമ്മദ് സിയ ഉൾ ഹഖിനെയും ( ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988)
തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ച റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്ന ആന്റൺ അന്റൊണോവിച്ച് ഡെൽവി ഗിനെയും ( 17 August 1798 - 26 January 1831),
3 തവണ ലോകചാമ്പ്യനായിരുന്ന ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്കിനെയും ( ആഗസ്റ്റ്17 1911 – മെയ് 5 1995),
2001 ൽ നോബൽ നേടിയ
ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് സാഹിത്യകാരൻ ഡോ വി എസ് നെയ് പോൾ ജ. (ആഗസ്റ്റ്-17,1932-2018)
മുൻ കേന്ദ്ര മന്ത്രി
മുരശൊലി മാരൻ ജ. (ആഗസ്റ്റ്- 17,1934- 2003)ഓർമ്മിക്കുന്നു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us