/sathyam/media/media_files/4V6M03CZWYjBLrvfqkXE.jpg)
1199 ചിങ്ങം 2
പൂരം / തൃതീയ
2023 ആഗസ്റ്റ് 18, വെള്ളി
ഇന്ന്;
ഹീലിയം ഡിസ്കവറി ഡേ !
്്്്്്്്്്്്്്്്്്്്്്്
* ആസ്ട്രേലിയ : ലോങ്ങ് ടാൻ ഡേ !
< വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാർക്കുള്ള ദിനം>
* തായ്‌ലാൻഡ് : നാഷണൽ സയൻസ്
ദിനം !
* പാകിസ്ഥാൻ: വൃക്ഷാരോപണ ദിനം !
* മകഡോണിയ: സശസ്ത്ര സേന ദിനം!
* ഇൻഡോനേഷ്യ: ഭരണഘടന ദിനം !
National Bad Poetry Day
*********
In USA;
National Couple’s Day
Never Give Up Day
National Mail Order Catalog Day
Serendipity Day
Men’s Grooming Day
National Fajita Day
National Pinot Noir Day
National Ice Cream Pie Day
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
"ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. നിങ്ങൾ പോയി എന്റെ നാട്ടുകാരോടു പറയണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, എത്രയും പെട്ടെന്ന്!."
- സുഭാഷ് ചന്ദ്ര ബോസ്
- നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചരമദിനം (സംശയാസ്പദം,1897-1945)
്്്്്്്്്്്്്്്്്്്്്്്്്്്്്്്്് /sathyam/media/media_files/bKhqIWgINjmwhioVHn5C.jpg)
വിയറ്റ്‌നാമിലെ ടൂറൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ജപ്പാൻ വ്യോമസേനാ വിമാനത്തിൽ നേതാജിയെകൂടാതെ 12-13 പേർ ഉണ്ടായിരുന്നു. ജപ്പാൻ കരസേനയിലെ ലഫ്. ജനറൽ സുനാമാസ ദേയ്, നേതാജിയുടെ എ.ഡി.സി കേണൽ ഹബീബുർ റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഹബീബുർ റഹ്‌മാൻ രക്ഷപെട്ടിരുന്നു.
**********
ഭാരതീയ ജനതാ പാർട്ടി നേതാവും, രാജ്യസഭാഗംവും പതിനാറാമത് ലോക്സഭയിലെ മുൻ വാണിജ്യ മന്ത്രിയും, മുൻപ്രതിരോധ മന്ത്രിയും ഇപ്പോൾ ധനകാര്യ മന്ത്രിയുമായ നിർമ്മല സീതാറാമന്റെയും (1960),
ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടിയും നർത്തകിയുമായ അരുണ ഇറാനിയുടെയും (1952),
മറാത്തി നാടകങ്ങളിലും ഹിന്ദി ഇഗ്ലീഷ് മലയാളം മറാത്തി സിനിമകളിലും അഭിനയിച്ച അഭിനേത്രി നേഹ മഹാജന്റെയും (1990),
/sathyam/media/media_files/WBeM3M3Kc7VtMTRV1eBP.jpg)
ഹിന്ദി മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയും അറിയപ്പെടുന്ന ഒരു മോഡലുമായ പ്രീതി ഝംഗിയാനിയുടെയും (1980) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
നേതാജി സുഭാഷ് ചന്ദ്ര ബോസ് മ. (സംശയാസ്പദം, 1897-1945)
വൈക്കത്ത് പാച്ചു മൂത്തത് മ. (1814-1882 )
പ്രൊ. സി. അയ്യപ്പൻ മ. (1949- 2011)
ജോൺസൺ മാസ്റ്റർ മ. (1953-2011)
നടൻ സുബൈർ മ .(1962 - 2010)
സമീർ ചന്ദ മ. (1957 -2011)
അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ മ. (1431-1503)
ബൽസാക് മ. (1799- 1850)
പി നരേന്ദ്രനാഥ് ജ. (1934 -1991)
പണ്ഡിറ്റ് പലുസ്കർ ജ. (1872-1931)
ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ ജ. (1886 -1969)
ഹർഭജൻ സിങ് ജ. (1920-2002)
പാട്രിക് സ്വെയ്സ് .ജ(1952- 2009 )
ചരിത്രത്തിൽ ഇന്ന് …
********
1201 - റിഗ നഗരം സ്ഥാപിതമായി.
/sathyam/media/media_files/A371ZMV31b9Z4sYQF9nI.jpg)
1800- കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളജ് സ്ഥാപിച്ചു.
1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
1877 – അമേരിക്കൻ ശാസ്ത്രജ്ഞനായ
അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി.
1886 - എസ്.ടി റെഡ്യാർ പ്രസ്സ് തുടക്കം.
1914 - യു എസ് പ്രസിഡണ്ട് വുഡ്രോ വിൽസണിന്റെ പ്രശസ്തമായ നിഷ്പക്ഷതയുടെ പ്രഖ്യാപനം
(' Procclamation of neutrality')
1920 - മഹാത്മജിയുടെ പ്രഥമ കേരള സന്ദർശനം തുടങ്ങി.
1938 - യു എസ്സും കാനഡയും ബന്ധിപ്പിക്കുന്ന thousand Island bridge ഉദ്ഘാടനം ചെയ്തു.
1945 - നേതാജി അപ്രത്യക്ഷനായ ദിവസം ( ടൈം സോൺ വ്യത്യാസം കാരണം വ്യത്യസ്ത ദിവസം വരുന്നുണ്ട് ) വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നു വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും ഉണ്ട്. ഇന്നും സമസ്യയായി തുടരുന്നു.
1951- ഖരഗ് പൂർ IIT പ്രവർത്തനം ആരംഭിച്ചു.
1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദനോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
1964 - വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ നിന്ന് വിലക്കാൻ തീരുമാനം.
1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
/sathyam/media/media_files/HvFbbKSXNmlJ8RYfZDsJ.jpg)
2016 - ഏറ്റവും വലിയ വിമാനം (നീളം കൊണ്ട് ) ബ്രിട്ടന്റെ 'എയർ ലാൻസറി'ന്റെ കന്നിപ്പറക്കൽ.
2017 - ഫിൻലൻഡിൽ കുറ്റകൃത്യമായി വിധിക്കപ്പെട്ട ആദ്യത്തെ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - ഐസ്‌ലാൻഡിലെ നൂറ് ആക്ടിവിസ്റ്റുകളും ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട പൗരന്മാരും ഒക്‌ജൂകുൾ ഹിമാനിയുടെ ശവസംസ്‌കാരം നടത്തി , അത് ഒരിക്കൽ ആറ് ചതുരശ്ര മൈൽ (15.5 കി.മീ 2 ) പിന്നിട്ട ശേഷം പൂർണ്ണമായും ഉരുകിപ്പോയി .
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന് ;
തിരുവിതാംകൂറില്‍ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിക്കുകയും, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാവ്യാകരണവും രചിക്കുകയും വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന നീലകണ്ഠൻ പരമേശ്വരൻ മൂത്തത് എന്ന പാച്ചു മൂത്തതിനെയും (1814 ജൂൺ 6- 1882 ആഗസ്റ്റ് 18),
/sathyam/media/media_files/nRVUr1xnRv9udvTuBPrk.jpg)
ദളിത് ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്ത ദളിതെഴുത്തിന്റെ ശക്തനാവായ വക്താവായിരുന്ന കഥാകൃത്ത് പ്രൊ. സി. അയ്യപ്പനെയും (1949- 2011 ഓഗസ്റ്റ് 18),
മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയ സംഗീത സംവിധായകൻ ജോൺസണിനെയും (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011),
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവും നേതുടർച്ചയയി രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റും ,ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനും പതിനൊന്നു തവണ ബ്രിട്ടീഷ് അധികാരികളാല്‍ ജയിലിലടക്കപ്പെടുകയും ചെയ്ത നേതാജി എന്ന സുഭാസ് ചന്ദ്ര ബോസിനെയും (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945സംശയാസ്പദം),
/sathyam/media/media_files/p64Upjj31Ca1aqeUl9ip.jpg)
മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ച ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും, നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്ന സമീർ ചന്ദയെയും (മ: 2011 ഓഗസ്റ്റ് 18),
ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയും, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർദ്ധ ഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (Bull of Demarcation) പുറപ്പെടുവിക്കുകയും ചെയ്ത നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്ന റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയെയും (1431 ജനുവരി 1-1503 ആഗസ്ത് 18),
Contd
സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന രീതിയും, സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യരെ കഥാപാത്രങ്ങളാക്കി നെപ്പോളിയന്റെ പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ സാമൂഹ്യ ജീവിതത്തിന്റെ വിശാലദൃശ്യം വരച്ചു കാട്ടുന്ന നോവൽ, നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉൾപ്പെട്ട ലാ കോമെഡീ ഹുമേൺ എന്ന സമാഹാരമെഴുതിയ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രെഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയ ഹോണോറെ ഡി ബൽസാക് (20 മേയ് 1799-18 ആഗസ്റ്റ് 1850)
/sathyam/media/media_files/00vkZZkgMqhEtbZWyPeQ.jpg)
വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ 30-ൽ പരം കൃതികളുടെ കർത്താവായ പി നരേന്ദ്രനാഥിനെയും (1934 ഓഗസ്റ്റ് 18- 1991 നവംബർ 3),.
ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931),
സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ (ഓഗസ്റ്റ് 18, 1886 -ഡിസംബർ 20, 1969),
17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും ഹിന്ദിയിലും , ഇഗ്ലീഷിലും പഞ്ചാബിയിലും രചിച്ച പഞ്ചാബി കവിയും വിമർശകനുമായിരുന്ന ഹർഭജൻ സിങ് (18 August 1920 – 21 October 2002),
ഓർമ്മിക്കുന്നു.
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us