ഇന്ന് ആഗസ്റ്റ് 19: ലോക മനുഷ്യസ്നേഹ(മാനവികത)ദിനവും ലോക ഫോട്ടോ ഗ്രാഫി ദിനവും ഇന്ന്: ബില്‍ ക്ലിന്റണിന്റേയും സണ്ണി വെയ്‌നിന്റെയും എഡ്രിയന്‍ സ്മിത്തിന്റെയും ജന്മദിനം: അക്ബര്‍ അഹമ്മദ് നഗര്‍ പിടിച്ചടക്കിയതും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങള്‍ പുറത്തിറക്കിയതും ഒളിമ്പിക്‌സില്‍ ആദ്യമായും നിലവില്‍ അവസാനമായും ക്രിക്കറ്റ് മത്സരം നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

ഇന്ന് ആഗസ്റ്റ് 19: ലോക മനുഷ്യസ്നേഹ(മാനവികത)ദിനവും ലോക ഫോട്ടോ ഗ്രാഫി ദിനവും ഇന്ന്: ബില്‍ ക്ലിന്റണിന്റേയും സണ്ണി വെയ്‌നിന്റെയും എഡ്രിയന്‍ സ്മിത്തിന്റെയും ജന്മദിനം: അക്ബര്‍ അഹമ്മദ് നഗര്‍ പിടിച്ചടക്കിയതും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങള്‍ പുറത്തിറക്കിയതും ഒളിമ്പിക്‌സില്‍ ആദ്യമായും നിലവില്‍ അവസാനമായും ക്രിക്കറ്റ് മത്സരം നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
august

1199   ചിങ്ങം 3
ഉത്രം  / തൃതീയ
2023  ആഗസ്റ്റ് 19, ശനി

ഇന്ന്;

ലോക മനുഷ്യസ്‌നേഹ(മാനവികത)ദിനം!        
        ്്്്്്്്്്്്്്്്്്്്്്്്്്്്
< World Humanitarian Day;  2003-ൽ ഇതേ ദിവസമാണ് ഇറാനിൽ ഉണ്ടായ ബോംബാക്രമണത്തിൽ യുണൈറ്റഡ്‌ നാഷൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി സെർജിയൊ വീര ഡിമെല്ലൊയടക്കം 22 പേർ കൊല്ലപ്പെട്ടത്‌. ലോകത്തിൽ മാനുഷിക മൂല്യങ്ങൾക്കു വേണ്ടി മൃത്യു വരിച്ചവരുടെ ഓർമ്മക്കായി ഈ ദിനം ആചരിക്കുന്നു.>

Advertisment

             ലോക ഫോട്ടോ ഗ്രാഫി ദിനം !
             ്്്്്്്്്്്്്്്്്്്്്്്്            

.                   ലോക തേനീച്ച ദിനം !
.                  ********
.                  < World Honey Bee Day >

               ദേശീയ ഉരുളക്കിഴങ്ങ്‌ ദിനം !
            ്്്്്്്്്്്്്്്്്്്്്്്്്
< National Potato Day ; ഉരുളക്കിഴങ്ങു കൃഷി ആരംഭിച്ചത്‌ ബി.സി 5000-8000നുമിടയിൽ തെക്കൻ പെറുവിലും ബൊളീവിയയിലുമാണ്‌. പിന്നീട്‌ ലോകം മുഴുവനും വ്യാപിക്കുകയും പ്രധാനഭക്ഷ്യ വസ്തുക്കളിൽ ഒന്നായി മാറുകയും ചെയ്തു.>

1august

 അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ അന്തഃദേശീയ  ദിനം !    
**************

    അന്തഃദേശീയ മനുഷ്യക്കുരങ്ങ്‌ ദിനം!
          **********
        < Orangutan  (ഒറാങ്ങുട്ടാൻ) Day >

   അന്തഃദേശീയ  ജിയോകാച്ചിംഗ് ദിനം !
           ***********
.         < International Geocaching Day>

.    International Bow (ഹെയർ ക്ലിപ്‌) Day !
                **********

* അഫ്ഗാനിസ്ഥാൻ: സ്വാതന്ത്ര്യദിനം !
    (1919)
* USA ; 
Break The Monotony Day
National Aviation Day
National Soft Ice Cream Day


വി. അൽഫോൻസാമ്മയുടെ ജന്മദിനം!
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
സ. പി കൃഷ്ണപിള്ള ഓർമ്മയായിട്ട്‌ 75 വർഷം.             
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
"സഖാക്കള്‍ നമുക്ക്‌ ഒരുപാട്‌ പേരുണ്ട്‌. എന്നാല്‍ സഖാവ്‌ എന്നു മാത്രം പറഞ്ഞാല്‍ അത്‌ പി. കൃഷ്‌ണപിള്ള എന്നാണർത്ഥം. എല്ലാ അര്‍ത്ഥത്തിലും സഖാവ്‌ എന്നതിന്റെ മറ്റൊരു പദമാണ്‌ പി. കൃഷ്‌ണപിള്ള". 

< - ഇ .എം .എസ് >
***********

1979 മുതൽ 1981 വരെയും 1992 വരെയും അർക്കൻസാസ് ഗവർണറായും  1993 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 42-ാമത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച വില്യം ജെഫേഴ്സൺ ക്ലിന്റൺ എന്ന ബിൽ ക്ലിന്റണിന്റേ യും(1946),

2august

മലയാളത്തിലെ  ചലച്ചിത്ര അഭിനേതാവ് സുജിത് ഉണ്ണികൃഷ്ണൻ എന്ന  സണ്ണി വെയ്നിന്റെയും (1983)

ബുർജ് ഖലീഫ, ജിൻ മാഒ ടവർ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്ത സാങ്കേതിക വിദഗ്ദ്ധൻ എഡ്രിയൻ സ്മിത്തിന്റെയും (1944),

തിരക്കഥാകൃത്തും ബാല സാഹിത്യകാരിയും ബാലാവകാശ പ്രവർത്തകയുമായ നന്ദന സെന്നിന്റെയും (1967 ),

ഫ്രണ്ട്സ്എന്ന ടിവി പരമ്പരയിൽ  ചാൻഡലർ ബിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ലോക പ്രശസ്തി പിടിച്ചു പറ്റിയ കനേഡിയൻ അമേരിക്കൻ അഭിനേതാവ് മാത്യു ലാംഗ്ഫോർഡ് പെറിയുടെയും (1969),

ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനുമായ ഇയാൻ ജെയിംസ് ഗൗൾഡിന്റെയും (1957) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
********

പി. കൃഷ്ണപിള്ള മ (1906 - 1948 ) 
എ.കെ.ടി.കെ. എം.വാസുദേവൻ നമ്പൂതിരിപ്പാട് മ. (1967)
കടവനാട് കുട്ടികൃഷ്ണൻ മ. (1925 -1992)
ഇ.കെ. അബൂബക്കർ മുസ്‌ല്യാർ മ. (1914-1996)
ഒ. മാധവൻ മ. (1922 - 2005)
ഒഡേസ സത്യൻ മ. (1944-2014)
പറവൂർ ഭരതൻ മ. (1929-2015)
ബദറുദ്ദിൻ തയ്യബ് ജി മ. (1844-1906)
ഉത്പൽ ദത്ത് മ. (1929 -1993 )
ബ്ലെയിസ് പാസ്കൽ മ. (1623-1662) 
സെർജ്  ഡയാഗിലേവ് മ. (1872-1929)
ലുഡ്വിഗ് മീസ്  മ. (1886 -1969)
എമ ഹോഗ് മ. (1882-1975)
ലൈനസ് പോളിംഗ്‌ മ. (1901-1994 )

3august

വിശുദ്ധ അൽഫോൻസാമ്മ ജ. (1910-1946)
ശങ്കർ ദയാൽ ശർമ ജ. (1918-1999)
എസ്. സത്യമുർത്തി ജ. (1887-1943)
മൊണ്ടേഗ് ഡൗറ്റി ജ. (1843-1926)

ചരിത്രത്തിൽ ഇന്ന്…
********

1600 - അക്ബർ അഹമ്മദ് നഗർ പിടിച്ചടക്കി.

1757 - ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങൾ പുറത്തിറക്കി.

1900 - ഒളിമ്പിക്സിൽ ആദ്യമായും നിലവിൽ അവസാനമായും ക്രിക്കറ്റ് മത്സരം.

1919 - ബ്രിട്ടണിൽ  നിന്ന് അഫ്ഗാനിസ്ഥാൻ  സ്വതന്ത്രമായി

1934 - ഹിറ്റ്ലർ ജർമൻ ചാൻസലറായി.
.
1945 - വിയറ്റ്നാം യുദ്ധം: ഹോ ചി മിന്നിന്റെ  നേതൃത്വത്തിലുള്ള     വിയറ്റ്നാമിൻ  മുന്നണി   ഹാനോയുടെ നിയന്ത്രണം ഏറ്റെടുത്തു.

1949 - ഭുവനേശ്വർ ഒഡിഷയുടെ തലസ്ഥാനമായി.

1960- Sputnik5 USSR വിക്ഷേപിച്ചു. strelka , Belka എന്നി പട്ടികൾ ബഹിരാകാശ യാത്ര നടത്തി ജീവനോടെ തിരിച്ചു വന്നു. (ആദ്യം പോയ ലെയ്ക്ക മരിച്ചു പോയിരുന്നു).

1964 - ഫ്ലോറിഡയിലെ Cape Canara യിൽ നിന്ന് ആദ്യ geo stationary satelite വിക്ഷേപിച്ചു.

1978 - ഇറാനിൽ തിയ്യറ്റർ കത്തി ദുരന്തം, 400 ലേറെ പേർ പൊള്ളലേറ്റ് മരിച്ചു.

1989 - കേരളത്തിലെ ആദ്യ വനിതാ ജയിൽ നെയ്യാറ്റിൻകരയിൽ തുടങ്ങി

1992 - കെ. ആർ. നാരായണനെ ഇന്ത്യൻ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി

4august

1991 - സോവിയറ്റ് യൂണിയൻ  ശിഥിലീകരണം: സോവിയറ്റ് പ്രസിഡണ്ട്   മിഖായേൽ ഗോർബച്ചേവ്  വീട്ടുതടങ്കലിലായി."

2016 - പി.വി. സിന്ധു ഒളിമ്പിക്സിൽ വ്യക്തിഗത വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.

2017 - 2017 ലെ സൈപ്രസ് ഐലൻഡ് അറ്റ്ലാന്റിക് സാൽമൺ പെൻ ബ്രേക്കിൽ പതിനായിരക്കണക്കിന് വളർത്തിയെടുത്ത തദ്ദേശീയമല്ലാത്ത അറ്റ്ലാന്റിക് സാൽമൺ അബദ്ധവശാൽ വാഷിംഗ്ടൺ വെള്ളത്തിൽ കാട്ടിലേക്ക് തുറന്നുവിട്ടു .     
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്

ഇന്ന്, 

കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന  കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ് " നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്ന പി. കൃഷ്ണപിള്ളയെയും (1906 ഒക്റ്റോബർ 14 - ഓഗസ്റ്റ് 19, 1948 ) ,

1911 ൽ അപ്പൻ തമ്പുരാൻ സ്ഥാപിച്ച മംഗളോദയം പ്രസ്സ് തകർച്ചയിലെത്തിയപ്പോൾ അതിനെ പുനരുദ്ധരിച്ച എ.കെ.ടി.കെ. എം.വാസുദേവൻ നമ്പൂതിരിപ്പാടിനെയും  (മ:1967 ഓഗസ്റ്റ് 19 ),

പൗരശക്തി , ജനവാണി  ഹിന്ദ് മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ  കവിയായിട്ട് അറിയപ്പെടുന്ന കടവനാട് കുട്ടികൃഷ്ണനെയും (1925 ഒക്ടോബർ 10-1992 ആഗസ്റ്റ് 19 ),

5august

കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന് വിളിച്ചിരുന്ന ഇ.കെ. അബൂബക്കർ മുസ്‌ല്യാരെയും (1914-1996 ആഗസ്റ്റ് 19 ),

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളും, മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത  നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകനും, പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരിയുടെ ഭർത്താവും, മുകേശിന്റെ പിതാവും, നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്ന ഒ. മാധവനെയും (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005),

നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ', മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖം കാണിക്കുന്ന 'വിശുദ്ധപശു' തുടങ്ങി ശ്രദ്ധേയമായ ഡോക്യുമെൻററികൾ എടുത്ത ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന ഒഡേസ സത്യനെയും (23 നവംബർ 1944 — 19 ഓഗസ്റ്റ് 2014),

വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും  ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക്  ജീവനേകിയ പറവൂർ ഭരതനെയും (ജനുവരി 16, 1929 - ഓഗസ്റ്റ് 19, 2015),

1887 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആദ്യ മുസ്ലീം പ്രസിഡന്റ്  ആയിരുന്ന ബദ്റുദ്ദീൻ തയബ്ജിയെയും (10 ഒക്ടോബർ 1844 - 19 ഓഗസ്റ്റ് 1906)

6august

ജെഫ്രികെൻഡലിന്റെ ഷെയ്ക്സ്പിയർ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തുകയും , പിന്നീട് ലിറ്റിൽ തിയെറ്റർ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്യുകയും,  'ഇപ്റ്റ' (IPTA-ഇന്ത്യൻ പീപ്പിൾസ് തിയെറ്റർ അസോസിയേഷൻ)യുടെ ബംഗാളി ഘടകവുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങുകയും , തെരുവു നാടകങ്ങള്‍ അക്കാലത്ത് പ്രധാനമായി  അവതരിപ്പിച്ച്   ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയും,  നാടോടി പുരാവൃത്തങ്ങളിൽനിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടകസമീപനം ഇന്ത്യയിൽ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിക്കുകയും, മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തുകയും, തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമ്. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും . ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച ബംഗാളി നാടകസംവിധായകനും ചലച്ചിത്രനടനും ആയിരുന്ന  ഉത്പൽ ദത്തിനെയും(1929 മാർച്ച് 29-1993 ആഗസ്റ്റ്19),

മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടെ ചെറുപ്പത്തിലെ പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്ന ബ്ലെയിസ് പാസ്കലിനെയും (ജൂൺ 19, 1623 – ഓഗസ്റ്റ് 19, 1662) ,

റഷ്യൻ കലാ നിരൂപകനും, പുരസ്‌കർത്താവും, ബാലേനൃത്തക്കാരനും, പല പ്രശസ്ത നർത്തകരും, കൊറിയോഗ്രാഫറുകളും ഉയർന്നുവന്ന ബാലെ റുസ്സെസിന്റെ നിർമ്മാതാവുമായിരുന്ന  സെർജ് എന്നറിയപ്പെടുന്ന സെർജ് പാവ്ലോവിക്ക് ഡയാഗിലേവിനെയും ( 31 മാ ർച്ച് 1872 – 19 ഓഗസ്റ്റ് 1929),

ഗോത്തിക്, ക്ലാസ്സികൽ തുടങ്ങിയ പഴയ വാസ്തുശൈലികൾക്കു ബദലായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തനതായ വാസ്തുശൈലിക്ക് രൂപം നൽകുകയും,  വ്യക്തതയും, ലാളിത്യവുമാണ് ആധുനികവാസ്തുവിദ്യാ എന്ന്   ഗ്ലാസ് സ്റ്റീൽ മുതലായ നവീന നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള സ്വന്തം നിർമ്മിതികൾ കൊണ്ട് സ്ഥാപിച്ച  ലോകപ്രശസ്ത ജർമ്മൻ-അമേരിക്കൻ വാസ്തുശില്പിയാണ് ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്നെയും (1886, മാർച്ച് 27-ഓഗസ്റ്റ് 19, 1969)

ഇരുപതാം നൂറ്റാണ്ടിൽ ടെക്സസ് നഗരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന വനിതയായി   ചരിത്രം കാണുന്ന മനുഷ്യസ്‌നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്ന എമ ഹോഗിനെയും (ജൂലൈ 10, 1882 – ആഗസ്റ്റ്‌ 19, 1975),

ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി , ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യകാലശാസ്ത്രജ്ഞരിലൊരാളും,1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനവും , 1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും  ലഭിച്ച അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞൻ ലൈനസ് പോളിംഗ്‌ അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു ലൈനസ് പോളിംഗിനെയും (1901 ഫെബ്റുവരി 28-1994 ഓഗസ്റ്റ് 19 ),

7august

സ്വാതന്ത്ര്യ സമര സേനാനിയും, പ്രാസംഗികനും, തെക്കേ ഇന്ത്യയുടെ ദീപശിഖാ വാഹകൻ എന്നറിയപ്പെടുകയും ചെയ്തിരുന്ന സുന്ദര ശാസ്ത്രി സത്യമൂർത്തി എന്ന എസ് സത്യ മൂർത്തിയേയും(ഓഗസ്റ്റ് 19, 1887  - 28 മാർച്ച് 1943),

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടത്തെയും (1910 ഓഗസ്റ്റ് 19 – 1946 ജൂലൈ 28 ),

ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതി ശങ്കർ ദയാൽ ശർമയെയും (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999),

9august

സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം നേടിയ,  ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച  യാത്രാനുഭവങ്ങൾ വിവരിക്കുന്ന "ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് " എന്ന ഗ്രന്ഥവും നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും രചിച്ച ചാൾസ് മൊണ്ടേഗ് ഡൗറ്റിയെയും ( 1843 ആഗസ്റ്റ് 19-20 ജനുവരി 1926),ഓർമ്മിക്കാം !
************
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment